അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ സഹോദരന്‍ റോബര്‍ട്ട് ട്രംപ് അന്തരിച്ചു

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ സഹോദരന്‍ റോബര്‍ട്ട് ട്രംപ് (71)അന്തരിച്ചു. അറിയപ്പെടുന്ന ബിസ്സിനസ്സുകാരനായ റോബര്‍ട്ട് ട്രംപ്, ഡൊണാള്‍ഡ് ട്രംപിന്റെ ഇളയ സഹോദരനാണ്. അസുഖബാധിതനായതിനെ തുടര്‍ന്ന് ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ഗുരുതരാവസ്ഥയില്‍ ആയിരുന്ന സഹോദരനെ ന്യൂയോര്‍ക്ക് സിറ്റി ആശുപത്രിയിലെത്തി പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് വെള്ളിയാഴ്ച സന്ദര്‍ശിച്ചിരുന്നു. റോബർട്ട് ട്രംപിന്റെ മരണത്തിന് കാരണമായത് എന്താണെന്ന് വ്യക്തമല്ല. ഗുരുതരമായ രോഗാവസ്ഥയിലായിരുന്നുവെന്ന് നിരവധി യുഎസ് മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സഹോദരന്റെ മരണവിവരം അറിയിച്ച് കൊണ്ട് ട്രംപ് പ്രസ്താവന പുറത്തിറക്കി. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട റോബര്‍ട്ട് ട്രംപ് ശനിയാഴ്ച രാത്രിയാണ് മരിച്ചത്.