20 ലോകകപ്പില്‍ ചൊവ്വാഴ്ച നടക്കുന്ന രണ്ടാം മത്സരത്തില്‍ പാകിസ്ഥാന്‍ ന്യൂസിലാന്‍ഡിനെ നേരിടും. ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായി ഇന്ത്യയ്‌ക്കെതിരെ വിജയിച്ചതിന്റെ ആത്മവിശ്വാസത്തില്‍ പാകിസ്ഥാനും വിജയത്തുടക്കം ലക്ഷ്യമിട്ട് കീവീസും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ മത്സര ഫലം പ്രവചനാതീതമാണ്. 

ടി20യില്‍ ഇരുടീമുകളും പരസ്പരം ഏറ്റുമുട്ടിയ റെക്കോര്‍ഡുകള്‍ പരിശോധിച്ചാല്‍ പാകിസ്ഥാനാണ് മുന്‍തൂക്കം. 24 ടി20 മത്സരങ്ങളിലാണ് കീവീസും പാകിസ്ഥാനും മുഖാമുഖം എത്തിയത്. ഇതില്‍ 14 തവണയും ജയം പാകിസ്ഥാനൊപ്പമായിരുന്നു. 10 കളികളില്‍ ന്യൂസിലാന്‍ഡ് വിജയിച്ചു. ഇരുടീമുകളും അവസാനം കളിച്ച 8 മത്സരങ്ങളില്‍ ആറിലും ജയിച്ചത് പാകിസ്ഥാനായിരുന്നു. ലോകകപ്പിന്റെ ചരിത്രത്തിലും പാകിസ്ഥാന്‍ 3-2ന് മുന്നിലാണ്. അതേസമയം, 2020ല്‍ കളിച്ച ടി20 സീരീസില്‍ കീവീസ് 2-1ന് വിജയിച്ചിരുന്നു.

സന്നാഹ മത്സരങ്ങളില്‍ രണ്ടിലും പരാജയപ്പെട്ടാണ് ന്യൂസിലന്‍ഡ് ആദ്യ മത്സരത്തിന് ഇറങ്ങുന്നത്. മറുഭാഗത്ത് ഇന്ത്യയെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസം പാകിസ്ഥാന് മാനസിക മുന്‍തൂക്കം നല്‍കിയേക്കും. താരതമ്യേന ചെറിയ സ്‌കോറുകള്‍ മാത്രം പിറക്കുന്ന ഷാര്‍ജ സ്റ്റേഡിയത്തില്‍ ടോസ് ഏറെ നിര്‍ണായകമാകും. അതേസമയം, ബംഗ്ലാദേശ്-ശ്രീലങ്ക മത്സരത്തില്‍ ആകെ 343 റണ്‍സ് പിറന്നതും ഇതേ ഗ്രൗണ്ടിലാണ്

Leave a Reply