ക്രിക്കറ്റ് ലോകത്തിന്റെ മുഴുവന്‍ ആവേശവും ഒപ്പം ആകാംക്ഷയും നിറഞ്ഞുനിന്ന ടി20 ലോകകപ്പിലെ ഇന്ത്യയും(India) പാകിസ്ഥാനും(Pakistan) തമ്മിലുള്ള വാശിയേറിയ പോരാട്ടം എല്ലാവര്‍ക്കും സമ്മാനിച്ചത് എക്കാലവും ഓര്‍ക്കാന്‍ സാധിക്കുന്ന മനോഹര നിമിഷങ്ങളായിരുന്നു. മത്സരം ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാഴ്ത്തിയതിനൊപ്പം മത്സരവുമായി ബന്ധപ്പെട്ട് കോടികളുടെ ബിസിനസും നടന്നിട്ടുണ്ട്.

ക്രിക്കറ്റ് ലോകത്തിന്റെ മുഴുവന്‍ ആവേശവും ഒപ്പം ആകാംക്ഷയും നിറഞ്ഞുനിന്ന ടി20 ലോകകപ്പിലെ ഇന്ത്യയും(India) പാകിസ്ഥാനും(Pakistan) തമ്മിലുള്ള വാശിയേറിയ പോരാട്ടം എല്ലാവര്‍ക്കും സമ്മാനിച്ചത് എക്കാലവും ഓര്‍ക്കാന്‍ സാധിക്കുന്ന മനോഹര നിമിഷങ്ങളായിരുന്നു. മത്സരം ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാഴ്ത്തിയതിനൊപ്പം മത്സരവുമായി ബന്ധപ്പെട്ട് കോടികളുടെ ബിസിനസും നടന്നിട്ടുണ്ട്.

ഇന്ത്യ-പാക് പോരാട്ടം ഒരിക്കല്‍ക്കൂടി ക്രിക്കറ്റിനെ ചൂടുപിടിപ്പിച്ചിരിക്കുന്നതിനിടെ ഇപ്പോളിതാ വര്‍ഷം തോറും ഇന്ത്യ- പാകിസ്ഥാന്‍ ടി20 പരമ്പര സംഭവിക്കണമെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ കെവിന്‍ പീറ്റേഴ്‌സണ്‍(Kevin Pieterson). ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ എല്ലാ വര്‍ഷവും മൂന്ന് മത്സര ടി20 പരമ്പരയില്‍ ഏറ്റുമുട്ടണമെന്നാണ് പീറ്റേഴ്‌സണ്‍ പറയുന്നത്.

ഇരു ടീമുകളും 15 പേരടങ്ങുന്ന സ്‌ക്വാഡുമായാക്കണം ഈ പരമ്ബരക്കെത്തേണ്ടതെന്നും, സമ്മാനത്തുകയായി 15 മില്ല്യണ്‍ യുഎസ് ഡോളര്‍ നല്‍കണമെന്നും പീറ്റേഴ്സണ്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. ഇത്തരത്തില്‍ പരമ്പര സംഭവിക്കുകയാണെങ്കില്‍ പരമ്പരയുടെ ആതിഥേയത്വത്തിനായി നഗരങ്ങളും സംപ്രേക്ഷണാവകാശത്തിനായി ബ്രോഡ്കാസ്റ്റര്‍മാരും ക്യൂ നില്‍ക്കുമെന്നും പീറ്റേഴ്സണ്‍ തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ കുറിച്ചു.

ഇത്തവണത്തെ ടി20 ലോകകപ്പിലെ(T20 World Cup) ഗ്ലാമര്‍ പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ) ആധികാരിക ജയമാണ് പാകിസ്ഥാന്‍ സ്വന്തമാക്കിയത്. ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെയായിരുന്നു പാകിസ്ഥാന്റെ ജയം. മത്സരത്തില്‍ ഇന്ത്യക്കെതിരെ ജയം നേടിയതോടെ ലോകകപ്പ് വേദിയില്‍ ഇന്ത്യക്കെതിരെ ഇതുവരെ ജയം നേടിയിട്ടില്ല എന്ന കുറവ് കൂടി അവര്‍ നികത്തിയിരുന്നു.

മല്‍സരത്തിലെ തോല്‍വിക്ക് പിന്നാലെ കടുത്ത സൈബര്‍ ആക്രമണം നേരിട്ടുകൊണ്ടിരിക്കുകയാണ് ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമി. നിരവധി മോശം പരാമര്‍ശങ്ങളാണ് ഷമിക്ക് നേരെ സൈബര്‍ ഇടങ്ങളില്‍ ഉയരുന്നത്. ‘ഒരു മുസ്ലിം പാകിസ്ഥാനോടൊപ്പം നില്‍ക്കുന്നു’, ‘എത്ര പണം കിട്ടി’ തുടങ്ങിയ അധിക്ഷേപങ്ങളാണ് സോഷ്യല്‍ മീഡിയയിലുടനീളം.

മത്സരത്തില്‍ 3.5 ഓവര്‍ എറിഞ്ഞ ഷമി 43 റണ്‍സ് വിട്ടുകൊടുത്തിരുന്നു. ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാന് ലോകകപ്പ് മത്സരങ്ങളിലെ ആദ്യ ജയമാണ് ഇന്നലെ സ്വന്തമാക്കിയത്. പത്ത് വിക്കറ്റിനാണ് പാകിസ്ഥാന്‍ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ബൗളിങ്ങിലും ബാറ്റിങ്ങിലും നടത്തിയ മികച്ച പ്രകടനമാണ് പാകിസ്ഥാന് അനായാസ ജയം സമ്മാനിച്ചത്.

വമ്പന്‍ പോരാട്ടത്തില്‍ ബൗളിംഗില്‍ നിറം മങ്ങിയ മുഹമ്മദ് ഷമിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഠാന്‍. ‘ഇതിന് മുമ്പ് ഞാനും ഇന്ത്യ- പാകിസ്ഥാന്‍ മത്സരങ്ങളുടെ ഭാഗമായിട്ടുണ്ട്. നമ്മള്‍ പാകിസ്ഥാനോട് തോറ്റിട്ടുമുണ്ട്. അന്നൊന്നും ആരും പാകിസ്ഥാനിലേക്ക് പോകാന്‍ പറഞ്ഞിട്ടില്ല. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഇന്ത്യയെക്കുറിച്ചാണ് ഞാന്‍ പറയുന്നത്. ഈ വിഡ്ഢിത്തം അവസാനിപ്പിച്ചേ മതിയാകൂ’- ഇര്‍ഫാന്‍ പഠാന്‍ ട്വിറ്ററില്‍ കുറിച്ചു.

ആദ്യ മൂന്ന് ഓവറില്‍ 26 മാത്രമാണ് ഷമി നല്‍കിയിരുന്നത്. എന്നാല്‍ 18-ാം ഓവര്‍ എറിയാനെത്തിയ ഷമി 17 റണ്‍സ് വഴങ്ങി.

Leave a Reply