About

ഇന്ത്യൻ ടൂത്ത്.നാൾവഴികൾ…

ഇന്ത്യൻ ജീവിത സത്യങ്ങളുടെ
അക്ഷരാവിഷ്കാരങ്ങൾ നമ്മുടെ പൈതൃകം, ദേശീയത, സംസ്കാരം ജീവിതപ്പകർച്ചകൾ എന്നിവയുടെ നാവും കയ്യുമാകുന്നു ഇന്ത്യൻ ട്രൂത്ത്.
രണ്ട് ദശകം മുമ്പ് മഞ്ഞത്തും മഴയിലും വെയിലിലും നടന്നു ചെന്ന് വാർത്ത ശേഖരിച്ചു ഒറ്റക്കടലാസിന്റെ ഇരുപുറ ങ്ങളിലും അച്ചു നിരത്തി അച്ചടിച്ച് വീട്ട് വരാന്തകളിലും കടത്തിണ്ണകളിലും വിതരണം ചെയ്തു തുടങ്ങിയ സായാഹ്ന പത്രം ഇന്ന് അത്യാധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകൾ ഉപയോഗിച്ച് വായനക്കാരുടെ വിരൽ തുമ്പിലെത്തുന്നു.
അതിനിടെ അനുഭവിച്ച ത്യാഗങ്ങളിൽ വേദനകളിൽ ട്രൂത്തിനു കരുത്ത് പകരാൻസഹകരിച്ച യശശരീരനായ ആ ർ.കെ. രവിവർമ്മ മാസ്റ്റർ, ഇന്നും സഹയാത്രികരായ ഏ കെ.ശ്രീധരൻ മാസ്റ്റർ, ടി.ശശിധരൻ മാസ്റ്റർ എന്നിവരുടെ സംഭാവനകളെ സ്നേഹാദരങ്ങളോടെ ഓർക്കുന്നു.