ബുധനാഴ്ച 6419 പേർക്ക് കോവിഡ്, 7066 പേർക്ക് രോഗമുക്തി

ചികിത്സയിലുള്ളവർ 69,394; ഇതുവരെ രോഗമുക്തി നേടിയവർ 4,68,460

കഴിഞ്ഞ 24 മണിക്കൂറിനിടെ 67,369 സാമ്പിളുകൾ പരിശോധിച്ചു

ആറ് പുതിയ ഹോട്ട് സ്പോട്ടുകൾ; 18 പ്രദേശങ്ങളെ ഒഴിവാക്കി


തിരുവനന്തപുരം:കേരളത്തിൽ ബുധനാഴ്ച 6419 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 887, കോഴിക്കോട് 811, തൃശൂർ 703, കൊല്ലം 693, ആലപ്പുഴ 637, മലപ്പുറം 507, തിരുവനന്തപുരം 468, പാലക്കാട് 377, കോട്ടയം 373, ഇടുക്കി 249, പത്തനംതിട്ട 234, കണ്ണൂർ 213, വയനാട് 158, കാസർഗോഡ് 109 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്.


24 മണിക്കൂറിനിടെ 67,369 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.53 ആണ്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 56,21,634 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.


28 മരണങ്ങളാണ് ബുധനാഴ്ച കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പത്താംകല്ല് സ്വദേശി നാദിർഷ (44), പോത്തൻകോട് സ്വദേശി അബ്ദുൾ റഹ്‌മാൻ (87), മടത്തറ സ്വദേശി ഹംസകുഞ്ഞ് (72), കൊല്ലം ഏജന്റ് മുക്ക് സ്വദേശിനി രമണി (62), ഇരവിപുരം സ്വദേശിനി ചന്ദ്രിക അമ്മ (69), ആലപ്പുഴ കലവൂർ സ്വദേശി വിനോദ് (48), കൈനകരി സ്വദേശിനി ത്രേസ്യാമ്മ ജോസഫ് (68), മാവേലിക്കര സ്വദേശിനി സാറാമ്മ ചെല്ലപ്പൻ (73), കോട്ടയം തിരുവല്ല സ്വദേശി തങ്കമണി (65), കോട്ടയം സ്വദേശിനി ജാനകി പരമേശ്വരൻ (93), മീനാച്ചിൽ സ്വദേശിനി ശാന്താമ്മ എൻ പിള്ള (68), മീനാച്ചിൽ സ്വദേശി മാധവൻ (77), എറണാകുളം ആലുവ സ്വദേശി പി.കെ. ജാസ്മിൻ (46), കുന്നത്തുനാട് സ്വദേശി കൊച്ചുകുഞ്ഞ് (54), പച്ചാളം സ്വദേശി ബാലകൃഷ്ണൻ (75), കാക്കനാട് സ്വദേശി ഗോപാലൻ നായർ (76), തൃശൂർ ചിട്ടിശേരി സ്വദേശിനി ഗീത (61), എടക്കഴിയൂർ സ്വദേശി മണി (70), കൊടുങ്ങല്ലൂർ സ്വദേശി ഗോപാലൻ കുട്ടി (87), കുന്നംകുളം സ്വദേശി വേണു (68), പൂത്തോൾ സ്വദേശി ജോസഫ് (90), കൊറ്റക്കാട് സ്വദേശിനി ഷീല (52), കരുവാനൂർ സ്വദേശി കണ്ണൻ (42), മലപ്പുറം വള്ളിക്കുന്ന് സ്വദേശി വിജയൻ (66), തോട്ടേക്കാട് സ്വദേശിനി കുഞ്ഞാണ്ടിയ (89), മങ്കട സ്വദേശി മമ്മുണ്ണി (69), കോഴിക്കോട് കക്കയം സ്വദേശി ജോസഫ് (65), കോഴിക്കോട് സ്വദേശി നൗഷാദ് അലി (52) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1943 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കും.


രോഗം സ്ഥിരീകരിച്ചവരിൽ 98 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5576 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 677 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 658, കോഴിക്കോട് 721, തൃശൂർ 680, കൊല്ലം 686, ആലപ്പുഴ 624, മലപ്പുറം 474, തിരുവനന്തപുരം 346, പാലക്കാട് 235, കോട്ടയം 372, ഇടുക്കി 209, പത്തനംതിട്ട 169, കണ്ണൂർ 153, വയനാട് 148, കാസർഗോഡ് 101 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.


68 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. എറണാകുളം 19, കോഴിക്കോട്, കണ്ണൂർ 11 വീതം, തിരുവനന്തപുരം, പത്തനംതിട്ട 5 വീതം, തൃശൂർ, പാലക്കാട് 4 വീതം, ഇടുക്കി 3, കൊല്ലം, വയനാട്, കാസർഗോഡ് 2 വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.


രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7066 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 579, കൊല്ലം 577, പത്തനംതിട്ട 226, ആലപ്പുഴ 368, കോട്ടയം 776, ഇടുക്കി 185, എറണാകുളം 720, തൃശൂർ 793, പാലക്കാട് 624, മലപ്പുറം 661, കോഴിക്കോട് 920, വയനാട് 76, കണ്ണൂർ 376, കാസർഗോഡ് 185 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 69,394 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4,68,460 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.


സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,18,833 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 3,02,330 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 16,503 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2111 പേരെയാണ് ബുധനാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.


ആറ് പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ കോങ്ങാട് (കണ്ടെൻമെന്റ് സോൺ സബ് വാർഡ് 14), തിരുമിറ്റികോട് (5), അളനല്ലൂർ (19), കോട്ടയം ജില്ലയിലെ തലയോലപറമ്പ് (2, 3, 4), മണാർകാട് (4), തൃശൂർ ജില്ലയിലെ വെങ്കിടങ്ങ് (17) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. 18 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ആകെ 587 ഹോട്ട് സ്പോട്ടുകളാണുള്ളത്.

കോഴിക്കോട്ജില്ലയില്‍ 811 പേര്‍ക്ക് കോവിഡ്
രോഗമുക്തി 920

കോഴിക്കോട്:ജില്ലയില്‍ ഇന്ന് 811 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ അഞ്ചുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 11 പേര്‍ക്കുമാണ് പോസിറ്റീവായത്. 63 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 732 പേര്‍ക്കാണ് രോഗം ബാധിച്ചത്. 8899 പേരെ പരിശോധനക്ക് വിധേയരാക്കി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 7853 ആയി. 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 920 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ – 5

ഫറോക്ക് – 2
കോഴിക്കോട് കോര്‍പ്പറേഷന്‍ – 1
ഒളവണ്ണ – 1
വാണിമേല്‍ – 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 11

കോഴിക്കോട് കോര്‍പ്പറേഷന്‍ – 4
ചങ്ങരോത്ത് – 1
ചേളന്നൂര്‍ – 1
കാക്കൂര്‍ – 1
കൊയിലാണ്ടി – 1
കുറ്റ്യാടി – 1
നാദാപുരം – 1
വാണിമേല്‍ – 1

ഉറവിടം വ്യക്തമല്ലാത്തവര്‍ – 63

കോഴിക്കോട് കോര്‍പ്പറേഷന്‍ – 31
(മലാപ്പറമ്പ്, മേരിക്കുന്ന്, ബേപ്പൂര്‍, വേങ്ങേരി, തിരുവണ്ണൂര്‍, പുതിയങ്ങാടി, പുതിയറ, കല്ലായി, മൊകവൂര്‍, നല്ലളം, പൊക്കുന്ന്, ചെലവൂര്‍, വെസ്റ്റ്ഹില്‍, കൊമ്മേരി, എരഞ്ഞിക്കല്‍)

ചേളന്നൂര്‍ – 7
ഒളവണ്ണ – 4
കടലുണ്ടി – 3
തലക്കുളത്തൂര്‍ – 3
കക്കോടി – 2
കുരുവട്ടൂര്‍ – 2
പെരുമണ്ണ – 2
വടകര – 2
അത്തോളി – 1
ഫറോക്ക് – 1
കൂത്താളി – 1
കകൊയിലാണ്ടി – 1
കുറ്റ്യാടി – 1
മാവൂര്‍ – 1
നൊച്ചാട് – 1

➡️ സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 194
(മാങ്കാവ്, ചെലവൂര്‍, ചേവായൂര്‍, കൊമ്മേരി, മെഡിക്കല്‍ കോളേജ്, പന്നിയങ്കര, കല്ലായി, വളയനാട്, ബേപ്പൂര്‍, വെളളിമാടുകുന്ന്, ചേവരമ്പലം, നല്ലളം, സിവില്‍ സ്റ്റേഷന്‍, പുതിയപാലം, കുറ്റിയില്‍ത്താഴം, ഗോവിന്ദപുരം, കണ്ണഞ്ചേരി, നെല്ലിക്കോട്, കുറ്റിച്ചിറ, എരഞ്ഞിപ്പാലം, കുണ്ടുങ്ങല്‍, ചുങ്കം, കോവൂര്‍, വെളളയില്‍, അരക്കിണര്‍, തിരുവണ്ണൂര്‍, നടക്കാവ്, പുതിയറ, മാങ്കാവ്, പാലാട്ടുത്താഴം വയല്‍, കണ്ണാടിക്കല്‍, കുറ്റിച്ചിറ, എന്‍.ജി.ഒ. ക്വാട്ടേഴ്സ്, അത്താണിക്കല്‍, പാവങ്ങാട്, എടക്കാട്, കോയ റോഡ്, കച്ചേരിക്കുന്ന്, ചെറൂട്ടി റോഡ്, മായനാട്, നെല്ലിക്കോട്, വൈ.എം.സി.എ. റോഡ്, കരുവിശ്ശേരി, ഡിവിഷന്‍ 25, 27, 29, 30, 31, 33, 47, 48, 49, 51, 53, 72, 73)

കക്കോടി – 33
ഫറോക്ക് – 27
രാമനാട്ടുകര – 27
വടകര – 26
കടലുണ്ടി – 25
ഒളവണ്ണ – 23
പയ്യോളി – 22
കുന്ദമംഗലം – 20
താമരശ്ശേരി – 19
ഒഞ്ചിയം – 17
പേരാമ്പ്ര – 17
ചാത്തമംഗലം – 16
കൊടിയത്തൂര്‍ – 16
കൊയിലാണ്ടി – 13
ചങ്ങരോത്ത് – 11
കാരശ്ശേരി – 11
കോട്ടൂര്‍ – 11
അഴിയൂര്‍ – 10
വാണിമേല്‍ – 10
തലക്കുളത്തൂര്‍ – 9
മൂടാടി – 8
ഓമശ്ശേരി – 8
കുരുവട്ടൂര്‍ – 7
മടവൂര്‍ – 7
മാവൂര്‍ – 7
വേളം – 7
അത്തോളി – 6
കോടഞ്ചേരി – 6
കുത്താളി – 6
മണിയൂര്‍ – 6
പെരുമണ്ണ – 6
പുതുപ്പാടി – 5
ഉണ്ണിക്കുളം – 5
ചക്കിട്ടപ്പാറ – 5
കാക്കൂര്‍ – 5
മുക്കം – 5

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 11

കോഴിക്കോട് കോര്‍പ്പറേഷന്‍ – 5 ( ആരോഗ്യപ്രവര്‍ത്തകര്‍)
ചങ്ങരോത്ത് – 2 ( ആരോഗ്യപ്രവര്‍ത്തകര്‍)
കോടഞ്ചേരി – 2 ( ആരോഗ്യപ്രവര്‍ത്തകര്‍)
ബാലുശ്ശേരി – 1 ( ആരോഗ്യപ്രവര്‍ത്തകന്‍)
രാമനാട്ടുകര – 1 ( ആരോഗ്യപ്രവര്‍ത്തകന്‍)

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 7853
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 240

➡️ നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുള്ളവര്‍

• കോഴിക്കോട് മെഡിക്കല്‍ കോളേജ് – 180
• ഗവ. ജനറല്‍ ആശുപത്രി – 156
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എസ്.എല്‍.ടി.സി – 70
• കോഴിക്കോട് എന്‍.ഐ.ടി എസ്.എല്‍.ടി. സി – 70
• ഫറോക്ക് എഫ്.എല്‍.ടി.സി – 62
• എന്‍.ഐ.ടി മെഗാ എസ്.എല്‍.ടി. സി – 68
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 56
• മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 140
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി – 54
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടണ്‍ി – 81
• അമൃത എഫ്.എല്‍.ടി.സി. വടകര – 45
• എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം – 37
• റെയ്സ്, ഫറോക്ക് – 11
• മെറീന എഫ്.എല്‍.ടി.സി, ഫറോക്ക് – 11
• ഹോമിയോകോളേജ്,കാരപ്പറമ്പ്എസ്.എല്‍.ടി. സി – 104
• ഇഖ്ര ഹോസ്പിറ്റല്‍ – 77
• ഇഖ്ര അനക്ചര്‍ – 31
• ഇഖ്ര മെയിന്‍ – 22
• ബി.എം.എച്ച് – 82
• മിംസ് – 53
• മൈത്ര ഹോസ്പിറ്റല്‍ – 25
• നിര്‍മ്മല ഹോസ്പിറ്റല്‍ – 20
• കെ.എം.സി.ടി ഹോസ്റ്റല്‍ – കോവിഡ് ബ്ലോക്ക് – 44
• എം.എം.സി നഴ്സിംഗ് ഹോസ്റ്റല്‍ – 188
• മിംസ് എഫ്.എല്‍.ടി.സി കള്‍ – 7
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം – 18
• മലബാര്‍ ഹോസ്പിറ്റല്‍ – 5
• പി.വി.എസ് – 6
• എം. വി. ആര്‍ – 1
• വീടുകളില്‍ ചികിത്സയിലുള്ളവര്‍ – 5229
• പഞ്ചായത്ത്തല കെയര്‍ സെന്ററുകള്‍ – 221
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 108 (തിരുവനന്തപുരം – 01, കൊല്ലം – 01, പത്തനംതിട്ട – 01, കോട്ടയം – 01, എറണാകുളം- 14, പാലക്കാട് – 02, തൃശ്ശൂര്‍ – 03, മലപ്പുറം – 16, കണ്ണൂര്‍ – 65,വയനാട് – 02, കാസര്‍കോട് – 02 ).

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.