ഇന്ന് 6010 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 807 പേർക്ക് .

ജില്ലയില്‍ 807 പേര്‍ക്ക് കോവിഡ്
രോഗമുക്തി 798

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 807 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്നുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ അഞ്ചുപേര്‍ക്കും പോസിറ്റീവായി. 28 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 771 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6608 പേരെ പരിശോധനക്ക് വിധേയരാക്കി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 8802 ആയി. 12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 798 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ – 3

കോഴിക്കോട് കോര്‍പ്പറേഷന്‍ – 1
നാദാപുരം – 1
കാവിലുംപാറ – 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 5

കോഴിക്കോട് കോര്‍പ്പറേഷന്‍ – 3
നാദാപുരം – 2

ഉറവിടം വ്യക്തമല്ലാത്തവര്‍ – 28

കോഴിക്കോട് കോര്‍പ്പറേഷന്‍ – 10
(കുതിരവട്ടം, കോട്ടൂളി, ചേവായൂര്‍, പൊക്കുന്ന്, പുതിയങ്ങാടി, മാങ്കാവ്, കാരപ്പറമ്പ്, എരഞ്ഞിക്കല്‍, കല്ലായി)
കുന്ദമംഗലം – 4
ഫറോക്ക് – 2
പുതുപ്പാടി – 2
ബാലുശ്ശേരി – 1
ചെറുവണ്ണൂര്‍.ആവള – 1
കടലുണ്ടി – 1
കക്കോടി – 1
കാക്കൂര്‍ – 1
നടുവണ്ണൂര്‍ – 1
നന്മണ്ട – 1
നരിക്കുനി – 1
പേരാമ്പ്ര – 1
വടകര – 1

• സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 295
(നല്ലളം, അരക്കിണര്‍, വേങ്ങേരി, കോട്ടൂളി, മെഡിക്കല്‍ കോളേജ്,കല്ലായി, പുതിയങ്ങാടി, എടക്കാട്, പാറോപ്പടി, ചെറുവണ്ണൂര്‍, മേരിക്കുന്ന്, പൊക്കുന്ന്, കുതിരവട്ടം, മലാപ്പറമ്പ്, ചേവായൂര്‍, കിണാശ്ശേരി, കൊളത്തറ, അരക്കിണര്‍, പുതിയങ്ങാടി, എലത്തൂര്‍, വെസ്റ്റ്ഹില്‍, കുറ്റിച്ചിറ, പുതിയാപ്പ, തൊണ്ടയാട്, പയ്യാനക്കല്‍, പരപ്പില്‍, കുണ്ടുങ്ങല്‍, വിരിപ്പില്‍, വെളളിമാടുകുന്ന്, മാങ്കാവ്, മൂഴിക്കല്‍, ചെലവൂര്‍, കാളൂര്‍ റോഡ്, ചേവരമ്പലം, തിരുവണ്ണൂര്‍, കോയവളപ്പ്, മീഞ്ചന്ത. മാത്തോട്ടം, ഫ്രാന്‍സിസ് റോഡ്, ഇടിയങ്ങര, ചക്കുംകടവ്, മായനാട്, തോട്ടുമ്മാരം, തങ്ങള്‍സ് റോഡ്, പുതിയറ, എരഞ്ഞിക്കല്‍, സിവില്‍ സ്റ്റേഷന്‍, ബേപ്പൂര്‍, അശോകപുരം, വേങ്ങേരി, കരിക്കാംകുളം, പന്നിയങ്കര, ആഴ്ചവട്ടം, കൊമ്മേരി, പളളിത്താഴം, മുഖദാര്‍, പുളക്കടവ്, ഡിവിഷന്‍ 15, 16, 40, 47, 48, 50, 51, 52, 53, 45, 60, 61, 59 )

ഒളവണ്ണ – 53
ഏറാമല – 30
ഓമശ്ശേരി – 26
പയ്യോളി – 25
മൂടാടി – 24
കൊയിലാണ്ടി – 23
പേരാമ്പ്ര – 18
ഒഞ്ചിയം – 16
പെരുവയല്‍ – 16
ചോറോട് – 14
പെരുമണ്ണ – 13
രാമനാട്ടുകര – 13
കൊടുവളളി – 12
ചെങ്ങോട്ടുകാവ് – 11
ചേളന്നൂര്‍ – 9
കുടരഞ്ഞി – 9
നാദാപുരം – 9
ഉള്ള്യേരി – 9
തിരുവമ്പാടി – 8
വടകര – 8
കുന്ദമംഗലം – 8
ചങ്ങരോത്ത് – 8
ചേമഞ്ചേരി – 8
കക്കോടി – 8
കൂത്താളി – 6
മേപ്പയ്യൂര്‍ – 6
നടുവണ്ണൂര്‍ – 6
മുക്കം – 5

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 12

കോഴിക്കോട് കോര്‍പ്പറേഷന്‍ – 5 (ആരോഗ്യപ്രവര്‍ത്തകര്‍)
കൊയിലാണ്ടി – 1 ( ആരോഗ്യപ്രവര്‍ത്തക)
മുക്കം – 1 (ആരോഗ്യപ്രവര്‍ത്തക)
നാദാപുരം – 1 ( ആരോഗ്യപ്രവര്‍ത്തക)
ഓമശ്ശേരി – 1 (ആരോഗ്യപ്രവര്‍ത്തക)
താമരശ്ശേരി – 1 (ആരോഗ്യപ്രവര്‍ത്തക)
തിരുവമ്പാടി – 1 (ആരോഗ്യപ്രവര്‍ത്തക)
വടകര – 1 (ആരോഗ്യപ്രവര്‍ത്തക)

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ – 8802
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുള്ള മറ്റു ജില്ലക്കാര്‍ – 234

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുള്ളവര്‍

• കോഴിക്കോട് മെഡിക്കല്‍ കോളേജ് – 234
• ഗവ. ജനറല്‍ ആശുപത്രി – 185
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി.സി – 75
• കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി – 111
• ഫറോക്ക് എഫ്.എല്‍.ടി.സി – 86
• എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി – 140
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 63
• മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 128
• ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി – 31
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി – 61
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി – 84
• അമൃത എഫ്.എല്‍.ടി.സി. വടകര – 70
• എന്‍.ഐ.ടി – നൈലിററ് എഫ്.എല്‍.ടി. സി – 8
• ശാന്തി എഫ്.എല്‍.ടി. സി, ഓമശ്ശേരി – 44
• എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം – 52
• ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്‌കൂള്‍) – 51
• എം.ഇ.എസ് കോളേജ്, കക്കോടി – 26
• ഐ.ഐ.എം കുന്ദമംഗലം – 64
• കെ.എം.സി.ടി നേഴ്സിംഗ് ഹോസ്റ്റല്‍, പൂളാടിക്കുന്ന്- 66
• റേയ്സ് ഫറോക്ക് – 4
• മെറീന എഫ്.എല്‍.ടി.സി, ഫറോക്ക് – 27
• ഹോമിയോ കോളേജ്, കാരപ്പറമ്പ് – 70
• ഇഖ്ര ഹോസ്പിറ്റല്‍ – 85
• ഇഖ്ര അനക്ചര്‍ – 36
• ഇഖ്ര മെയിന്‍ – 22
• ബി.എം.എച്ച് – 92
• മിംസ് – 68
• മൈത്ര ഹോസ്പിറ്റല്‍ – 27
• നിര്‍മ്മല ഹോസ്പിറ്റല്‍ – 7
• കെ.എം.സി.ടി ഹോസ്റ്റല്‍ – കോവിഡ് ബ്ലോക്ക് – 34
• എം.എം.സി നഴ്സിംഗ് ഹോസ്റ്റല്‍ – 206
• മിംസ് എഫ്.എല്‍.ടി.സി കള്‍ – 20
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം – 12
• മലബാര്‍ ഹോസ്പിറ്റല്‍ – 11
• പി.വി.എസ് – 5
• എം.വി.ആര്‍ – 1
• വീടുകളില്‍ ചികിത്സയിലുളളവര്‍ – 5593
• പഞ്ചായത്ത്തല കെയര്‍ സെന്ററുകള്‍ – 194
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 137 (തിരുവനന്തപുരം – 3, കൊല്ലം – 01, എറണാകുളം- 18, പാലക്കാട് – 10, തൃശ്ശൂര്‍ – 2, മലപ്പുറം – 44, കണ്ണൂര്‍ – 58, വയനാട് – 1)

6698 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 78,694; ഇതുവരെ രോഗമുക്തി നേടിയവര്‍ 4,15,158

കഴിഞ്ഞ 24 മണിക്കൂറിനിടെ 54,751 സാമ്പിളുകള്‍ പരിശോധിച്ചു

ഇന്ന് 11 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 7 പ്രദേശങ്ങളെ ഒഴിവാക്കി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6010 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 807, തൃശൂര്‍ 711, മലപ്പുറം 685, ആലപ്പുഴ 641, എറണാകുളം 583, തിരുവനന്തപുരം 567, കൊല്ലം 431, കോട്ടയം 426, പാലക്കാട് 342, കണ്ണൂര്‍ 301, പത്തനംതിട്ട 234, വയനാട് 112, ഇടുക്കി 89, കാസര്‍ഗോഡ് 81 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 54,751 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.98 ആണ്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 51,85,673 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവന്തപുരം പെരുങ്കടവിള സ്വദേശി കൃഷ്ണന്‍കുട്ടി (57), നെല്ലിമൂട് സ്വദേശി തങ്കരാജന്‍ നാടാര്‍ (57), പ്ലാമൂട്ടുകട സ്വദേശി ജെറാള്‍ഡ് (63), ഊരൂട്ടമ്പലം സ്വദേശി മധു (55), ചിറയിന്‍കീഴ് സ്വദേശിനി ഡി. രാഹില (71), പോത്തന്‍കോട് സ്വദേശി ചക്രപാണി (75), കൊല്ലം മഞ്ഞപ്പാറ സ്വദേശി തോമസ് (71), കണ്ണനല്ലൂര്‍ സ്വദേശി കെ. ജോര്‍ജ് (88), ഫരീദിയ നഗര്‍ സ്വദേശിനി സൈനബ താജുദീന്‍ (54), പത്തനംതിട്ട റാന്നി സ്വദേശിനി അനിത (51), കോട്ടയം സ്വദേശി ഇബ്രാഹീം കുട്ടി (75), ചങ്ങനാശേരി സ്വദേശിനി ശാന്തി (37), കൂവപ്പള്ളി സ്വദേശി സെയ്ദലവി (72), കാഞ്ഞിരപ്പള്ളി സ്വദേശി വിനുകുട്ടന്‍ (27), എറണാകുളം മുരികുംപാടം സ്വദേശി ടി.ടി. ജോസഫ് (77), തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി എം.കെ. ചന്ദ്രന്‍ (72), മുണ്ടൂര്‍ സ്വദേശി ശശിധരന്‍ (67), ഇരിങ്ങാലക്കുട സ്വദേശി ജോണി (57), പാലക്കാട് മണ്ണാര്‍കാട് സ്വദേശി ഹംസ (70), ചിറ്റിലഞ്ചേരി സ്വദേശിനി സൗമ്യ (35), തേങ്കുറിശി സ്വദേശിനി തങ്കമ്മ പണിക്കത്തിയാര്‍ (84), മലപ്പുറം സ്വദേശിനി ഫാത്തിമ (80), കോഴിക്കോട് അരൂര്‍ സ്വദേശി നാണു (58), കല്ലായി സ്വദേശി മൊയ്ദീന്‍ (79), കന്നുക്കര സ്വദേശി രവീന്ദ്രന്‍ (75), കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി മുഹമ്മദ് സെയ്ദ് (62), നടുവില്‍ സ്വദേശി കെ.പി. അഹമ്മദ് (86), മുണ്ടല്ലൂര്‍ സ്വദേശി പി.കെ. സുലൈമാന്‍ (68), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1742 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 100 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5188 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 653 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 759, തൃശൂര്‍ 685, മലപ്പുറം 645, ആലപ്പുഴ 628, എറണാകുളം 375, തിരുവനന്തപുരം 436, കൊല്ലം 425, കോട്ടയം 420, പാലക്കാട് 182, കണ്ണൂര്‍ 220, പത്തനംതിട്ട 180, വയനാട് 104, ഇടുക്കി 57, കാസര്‍ഗോഡ് 72 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

69 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം, കോഴിക്കോട് 12 വീതം, മലപ്പുറം 9, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ 8 വീതം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍ഗോഡ് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6698 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 580, കൊല്ലം 485, പത്തനംതിട്ട 175, ആലപ്പുഴ 559, കോട്ടയം 361, ഇടുക്കി 105, എറണാകുളം 1078, തൃശൂര്‍ 1088, പാലക്കാട് 413, മലപ്പുറം 545, കോഴിക്കോട് 798, വയനാട് 135, കണ്ണൂര്‍ 177, കാസര്‍ഗോഡ് 199 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 78,694 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4,15,158 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,16,359 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,97,041 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 19,318 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2039 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് 11 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ് (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 1, 3, 4, 6, 7, 9, 11, 13), വെളിയംകോട് (2, 6, 7, 8, 9, 11, 12, 16), തിരൂരങ്ങാടി മുന്‍സിപ്പാലിറ്റി (8, 34, 37), വള്ളിക്കുന്ന് (2, 3, 4, 5, 8, 9, 13, 18), മൂന്നിയൂര്‍ (9, 20, 22), നന്നമ്പ്ര (3, 18), തേഞ്ഞിപ്പാലം (5, 9, 11), കീഴുപറമ്പ് (2, 6, 12, 14), പത്തനംതിട്ട ജില്ലയിലെ ഏറാത്ത് (സബ് വാര്‍ഡ് 12), കൊല്ലം ജില്ലയിലെ കുളക്കട (12), എറണാകുളം ജില്ലയിലെ ഒക്കല്‍ (സബ് വാര്‍ഡ് 7) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

7 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 616 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.