വന്യജീവി ആക്രമം;മലയോര ജനതയെ രക്ഷിക്കണം – കർഷക മോർച്ച


പേരാമ്പ്ര: വന്യജീവി ആക്രമങ്ങളിൽ നിന്ന് മലയോര ജനതയേയും കാർഷിക വിളകളെയും സംരക്ഷിക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കർഷക മോർച്ച സംസ്ഥാന സെക്രട്രി കെ.കെ രജീഷ് ആവശ്യപ്പെട്ടു. കുരാച്ചുണ്ടിൽ കാട്ടുപന്നികൾ കയറി വിട്ടു ഉപകരണങ്ങൾ നശിപ്പിച്ച ആലമല മോഹനന്റെ വീട് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനവാസ കേന്ദ്രത്തിൽ കാലത്ത് തന്നെയാണ് വിട്ട് പന്നികൾ കയറി ഭീകരാന്തരിക്ഷം സൃഷ്ടിച്ചത്. വിട്ടുകാർ കഷ്ടിച്ചാണ് രക്ഷപ്പെട്ടത് . കാലത്ത് വീട്ടിൽ പന്നികൾ കയറിയെങ്കിലും വൈകുന്നേരം വരെ പന്നികളെ വകവരുത്താൻ കാത്തു നിൽക്കേണ്ടി വന്നത് വനം വകുപ്പ് അനാസ്ഥയാണ്. രജീഷ് ചൂണ്ടിക്കാട്ടി. വിട്ടു കരണങ്ങൾ നഷ്ടപ്പെട്ടതിനാൽ മതിയായ നഷ്ടപരിഹാരം ഉടൻ നൽകണം. ഭീതിയിലായ പ്രദേശത്ത് ജില്ലാ കലക്ടർ സനർശിക്കണമെന്നും കെ.കെ രജീഷ് ആവശ്യപ്പെട്ടു. കർഷക മോർച്ച ജില്ല സെക്രടി ശ്രീജിത്ത് കല്ലോട്, ബാബു പുതുപ്പറമ്പിൽ, എൻ.പി. സത്യൻ, ഉണ്ണികൃഷ്ണൻ പൊന്നുര് , മനോജ് അമ്മാറമ്പത്ത്, സന്തോഷ് പി.ബി വിജയ് കൃഷ്ണ എന്നിവർ അദ്ദേഹത്തോടപ്പം ഉണ്ടായിരുന്നു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.