കൊടിയത്തൂരില്‍ യുവാവിനെ വീട്ടുവളപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മരണത്തില്‍ ദുരൂഹതയുണ്ടെന്നും 35 വയസ്സുള്ള യുവാവ് എങ്ങനെയാണ് ഇത്തരത്തില്‍ മരിച്ചതെന്നും അന്വേഷിച്ച് കണ്ടെത്തണമെന്ന് നാട്ടുകാര്‍

താമരശ്ശേരി: കൊടിയത്തൂരില്‍ യുവാവിനെ വീട്ടുവളപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊടിയത്തൂര്‍ കണ്ടങ്ങല്‍ സ്വദേശി അയ്യപ്പകുന്ന് യൂസഫി (35)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബന്ധുക്കളുമായി ഏറെക്കാലമായി അകന്നുനില്‍ക്കുന്ന യൂസഫ് ഒറ്റക്കാണ് താമസം. വീടിനോട് ചേര്‍ന്നുള്ള പറമ്പിലാണ് ഇന്ന് ഉച്ചയോടെ മൃതദേഹം കണ്ടെത്തിയത്. പുഴുവരിച്ച നിലയിലായിരുന്നു മൃതദേഹം. പ്രദേശത്ത് രണ്ട് ദിവസം മുമ്പ് ദുര്‍ഗന്ധം ഉണ്ടായപ്പോള്‍ തൊട്ടടുത്ത വീട്ടില്‍ ജോലിക്കെത്തിയ ജോലിക്കാര്‍ പരിസരത്തെല്ലാം തിരഞ്ഞെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് ഇന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും 35 വയസ്സുള്ള യുവാവ് എങ്ങനെയാണ് ഇത്തരത്തില്‍ മരിച്ചതെന്നും അന്വേഷിച്ച് കണ്ടെത്തണമെന്ന് നാട്ടുകാര്‍. മുക്കം പോലീസും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.