പ്രശസ്ത നാടക നടി ലക്ഷ്മി കോടേരി അന്തരിച്ചു

സംസ്‌കാരം ഇന്ന് കാലത്ത് 11 മണിക്ക് വീട്ടു വളപ്പില്‍.

പേരാമ്പ്ര: പ്രശസ്ത നാടക നടിയും ഗുരുപൂജാ അവാർഡ് ജേതാവും പുരോഗമന കലാസാഹിത്യ സംഘം പേരാമ്പ്ര മേഖലാ കമ്മറ്റി അംഗവുമായ പേരാമ്പ്ര കോടേരിച്ചാലിലെ ലക്ഷ്മി കോടേരി (70) അന്തരിച്ചു. അര്‍ബുദ ബാധയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ കഴിയുന്നതിനിടെ ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ മരണത്തിന് കീടങ്ങുകയായിരുന്നു.

12 ാം വയസു മുതല്‍ മുഖത്ത് ഛായംപൂശി തുടങ്ങിയ ലക്ഷ്മി 1000 ല്‍ പരം കഥാപാത്രങ്ങള്‍ക്ക് ജീവനേകിയിട്ടുണ്ട്. കാളിദാസ കലാകേന്ദ്രത്തിന്റെ സി.എല്‍. ജോസ് സംവിധാനം ചെയ്ത കറുത്ത വെളിച്ചമായിരുന്നു ആദ്യ നാടകം തുടര്‍ന്ന് കേരളത്തിലെ വിവിധ അമേച്ച്വര്‍ നാടക ട്രൂപ്പുകളിലും തെരുവ് നാടകങ്ങളിലും സജീവമായിരുന്നു.

1989 മുതല്‍ വിക്രമന്‍ നായരുടെ സ്‌റ്റേജ് ഇന്ത്യയിലൂടെ പ്രഫഷണല്‍ നാടകരംഗത്തെത്തിയ ലക്ഷ്മി കോടേരി വടകര വരദ, കാഴിക്കോട് സംഘചേതന തുടങ്ങിയ മികച്ച ട്രൂപ്പുകളിലൂടെ തന്നിലെ പ്രതിഭയെ കലാകേരളത്തിന് സമ്മാനിച്ചു. കോഴിക്കോട് ആകാശവാണിയുടെ എ ഗ്രേഡ് ആര്‍ട്ടിസ്റ്റ് കൂടിയായിരുന്നു ലക്ഷ്മി കോടേരി.

2018 ല്‍ കേരള സംഗീത നാടക അക്കാദമി ഗുരുപൂജ അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു. അഭിനയമികവിന് പ്രാദേശിക അംഗീകാരങ്ങളും ആദരവുകളും ഈ കലാകാരിയെ തേടിയെത്തി.

നാട്ടിലെ കലാ സാസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ നിറ സാന്നിധ്യമായിരുന്ന ഇവര്‍ തന്റെ അവസാന കാലത്തും രോഗാതുരതകള്‍ വകവെക്കാതെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നിലുണ്ടായിരുന്നു. ലോക്ക് ഡൗണ്‍ സമയത്ത് കോവിഡ് ബോധവത്ക്കരണത്തിനായ് പുറത്തിറങ്ങിയ ടെലിഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്.

സംസ്‌കാരം ഇന്ന് കാലത്ത് 11 മണിക്ക് വീട്ടു വളപ്പില്‍. പരേതരാത കൃഷ്ണന്‍ നായരുടെയും ഉമ്മമ്മ അമ്മയുടെയും മകളാണ്. മകന്‍ മനോജ് കോടേരി(സിവില്‍ എഞ്ചിനിയര്‍). മരുമകള്‍ രജനി (കോടേരിച്ചാല്‍). സഹോദരങ്ങള്‍ കുഞ്ഞിക്കണ്ണന്‍ നായര്‍, കുഞ്ഞിരാമന്‍ നായര്‍, ഗോപാലന്‍ നായര്‍.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.