റീ സെറ്റ് ടാലന്റ്റ്സ് ഓൺ ലൈനിൽ മോഡൽ പാർലമെന്റ് സമ്മേളനം നടത്തി

[[പ്രധാനമന്ത്രി കാദംബരി വിനോദ് ചർച്ച തുടങ്ങുംമുമ്പ് അംഗങ്ങളെ അഭിസംബോധന ചെയ്തു. പ്രതിപക്ഷ നേതാവ് റീഹ നൂറിൻ ചർച്ചയ്ക്ക് തുടക്കം കുറിച്ചു. പാർലമെന്ററി കാര്യമന്ത്രി അമൻ അക്മൽ അബ്ദുല്ല ചർച്ചയിൽ ഇടപെട്ട് വിശദീകരണം നൽകി.]]

പേരാമ്പ്ര: റീ സെറ്റ് ടാലന്റ്സ് വിദ്യാർത്ഥികൾക്കുവേണ്ടി ഓൺ ലൈൻ മോഡൽ പാർലമെന്റ് സമ്മേളനം സംഘടിപ്പിച്ച് രാജ്യ ചരിത്രത്തിൽ ഇടം നേടി. ചർച്ച ചെയ്തതാവട്ടെ പുതുതായി പ്രഖ്യാപിച്ച ദേശീയ വിദ്യാഭ്യാസ നയവും.
ഐക്യരാഷ്ട്ര സഭാ ദിനാചരണത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. എം പി മാരായ ഇ ടി മുഹമ്മദ് ബഷീർ, കെ കെ രാഗേഷ്, എം കെ രാഘവൻ , മുൻ എം പി റിച്ചാർഡ് ഹേ, റീ സെറ്റ് ചെയർമാൻ സി എച്ച് ഇബ്രാഹിം കുട്ടി, സാഹിതി ഇന്റർനാഷനൽ സെക്രട്ടറി ബെന്നി എന്നിവർ ആമുഖ സദസ്സിൽ കുട്ടികൾക്ക് മാർഗ നിർദേശങ്ങൾ നൽകി.
മുൻ രാഷ്ട്രപ്രതി പ്രണബ് മുഖർജി ഉൾപ്പെടെയുള്ള പ്രമുഖർക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടാണ് ആരംഭിച്ചത്. വിദ്യാഭ്യാസ മന്ത്രി ചന്ദന ചന്ദ്ര വിദ്യാഭ്യാസ നയപ്രഖ്യാപന പ്രസംഗം നടത്തി. സ്പീക്കർ ഹയ അസ്ലമും ഡെപ്യൂട്ടി സ്പീക്കർ ഹെമിൽ എം ഗ്രേസും സഭാ നടപടികൾ നിയന്ത്രിച്ചു. പ്രധാനമന്ത്രി കാദംബരി വിനോദ് ചർച്ച തുടങ്ങുംമുമ്പ് അംഗങ്ങളെ അഭിസംബോധന ചെയ്തു. പ്രതിപക്ഷ നേതാവ് റീഹ നൂറിൻ ചർച്ചയ്ക്ക് തുടക്കം കുറിച്ചു. പാർലമെന്ററി കാര്യമന്ത്രി അമൻ അക്മൽ അബ്ദുല്ല ചർച്ചയിൽ ഇടപെട്ട് വിശദീകരണം നൽകി. മുന്നൂറോളം വിദ്യാർത്ഥീഎം പി മാർ പങ്കെടുത്ത സമ്മേളനം ഗൂഗിൾ പ്ലാറ്റ്ഫോമിലാണ് നടത്തിയത്. സന്ദർശക ഗ്യാലറിയിൽ അധ്യാപകരും രക്ഷിതാക്കളുമുണ്ടായിരുന്നു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.