പേരാമ്പ്ര റീജ്യനൽ കോ-ഓപ്പ് ബേങ്ക് പൈതോത്ത് റോഡിൽ മെഡിക്കൽ സ്റ്റോർ ആരംഭിച്ചു

മെഡിക്കൽ സ്റ്റോർ പ്രവർത്തന ഉദ്ഘാടനം  തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണൻ നിർവ്വഹിക്കുന്നു.

പേരാമ്പ്ര: പേരാമ്പ്ര റീജ്യനൽ കോ-ഓപ്പ് ബേങ്ക് പൈതോത്ത് റോഡിലെ മാർക്കറ്റ് ബ്രാഞ്ചിനു സമീപം രണ്ടാമത്തെ മെഡിക്കൽ സ്റ്റോർ പ്രവർത്തനം ആരംഭിച്ചു. തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ചു. സാധാരണക്കാർക്ക് ആശ്വാസമാകുന്ന വിധത്തിൽ 10 ശതമാനം മുതൽ 50 ശതമാനം വരെ വിലക്കുറവിൽ ഇംഗ്ലീഷ് മരുന്നുകളും സർജിക്കൽ ഉപകരണങ്ങളും മെഡിക്കൽ സ്റ്റോറിൽ ലഭ്യമാണ്. എം.സി രാധാകൃഷ്ണൻ ആദ്യവിൽപന നടത്തി.
ബേങ്ക് പ്രസിഡണ്ട് പി.ബാലൻ അടിയോടി അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡണ്ട് ഇ പി രാജീവൻ, ഡയരക്ടർമാരായ ഇ. പി ഇബ്രാഹിം മാസ്റ്റർ, സി.കെ ചന്ദ്രൻ, ഗോപാലകൃഷ്ണൻ തണ്ടോറപ്പാറ, സെക്രട്ടരി സുധീഷ് കുമാർ, സി.പി പ്രകാശൻ എന്നിവർ പങ്കെടുത്തു .

ആദ്യവിൽപ്പന ഉദ്ഘാടനം എം.സി രാധാകൃഷ്ണന് നൽകി
ബേങ്ക് പ്രസിഡണ്ട് പി.ബാലൻ അടിയോടി നിർവഹിക്കുന്നു.