ജില്ലയില്‍ കോവിഡ് ടെസ്റ്റുകളുടെ എണ്ണം കൂട്ടുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍

കോഴിക്കോട്: കോവിഡ് രോഗ പ്രതിരോധ പ്രവര്‍നങ്ങളുടെ ഭാഗമായി അടുത്ത മാസം മുതല്‍ പതിനായിരം പേരെ വീതം ദിവസേന ടെസ്റ്റ് നടത്താന്‍ തീരുമാനിച്ചതായി ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. ജില്ലയിലെ ആകെ ജനസംഖ്യയുടെ 6ല്‍ ഒന്ന് പേരെ ടെസ്റ്റിന് വിധേയമാക്കി. ഈ ആഴ്ച 9500 പേരെ വീതം ടെസ്റ്റ് ചെയ്യും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ ബോധവല്‍കരണം ശക്തിപ്പെടുത്തും. ജനപ്രതിനിധികള്‍, ആശാവര്‍ക്കര്‍മാര്‍, അംഗന്‍വാടി ജീവനക്കാര്‍, സന്നദ്ധ സംഘടനകള്‍ എന്നിവരാണ് ക്യാമ്പയിന്റെ ഭാഗമായി പ്രവര്‍ത്തിക്കുക. ഓരോ പ്രദേശത്തുമുള്ള റസിഡന്‍സ് അസോസിയേഷനുകളും ഇതിന്റെ ഭാഗമാക്കാനും അവര്‍ക്ക് നിശ്ചിത എണ്ണം വീടുകളുടെ ചുമതല ഏല്‍പ്പിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതുമായി ബന്ധപ്പെട്ട പരിശോധനയുടെ ഭാഗമായി സിറ്റിയില്‍ നിരവധി ആളുകളെ അറസ്റ്റ് ചെയ്യുകയും കേസ് ചാര്‍ജ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇത് കുറച്ചുകൂടി ശക്തമാക്കാനും പരിശോധന സേനയുടെ സാന്നിധ്യം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനും തീരുമാനിച്ചു. ആശുപത്രികളില്‍ ആവശ്യത്തിന് ഓക്‌സിജന്‍ സിലിണ്ടര്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വരാന്‍ പോകുന്ന സാഹചര്യങ്ങളെ കൂടി അഭിമുഖീകരിക്കുന്നതിന് ആവശ്യമായ എല്ലാവിധ സജ്ജീകരണങ്ങളും ആശുപത്രികളില്‍ ഒരുക്കിയിട്ടുണ്ട്.
ക്രിട്ടിക്കല്‍ സ്വഭാവമുള്ള രോഗികളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതായി നിരീക്ഷണമുണ്ട്. അവരുടെ കാര്യത്തില്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ കൂടുതല്‍ സൂക്ഷ്മതയോടു കൂടിയ പരിചരണം നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ആരോഗ്യവിദഗ്ധര്‍ നല്‍കിയ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ രോഗവ്യാപനം കൂടാന്‍ സാധ്യതയുള്ളതിനാല്‍ കൂടുതല്‍ മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. ജനങ്ങളുടെ സഹകരണം ഉണ്ടെങ്കില്‍ മാത്രമേ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കുവെന്ന് മന്ത്രി പറഞ്ഞു. ഓരോ പൗരനും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെയും പ്രചരണത്തിന്റെയും വളണ്ടിയര്‍മാരായി സ്വയം മുന്നോട്ടു വന്നു സന്നദ്ധപ്രവര്‍ത്തകരായി മാറണം. യോഗത്തില്‍ ജില്ലാ കലക്ടര്‍ സാംബശിവറാവു, ജില്ലാ പോലീസ് മേധാവി എ വി ജോര്‍ജ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി ജയശ്രീ, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ വി ആര്‍ രാജേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.