സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിൽ നിയമനം

തിരുവനന്തപുരം:വനിത ശിശുവികസന വകുപ്പിന്റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വിവിധ ജില്ലകളിലുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേയ്ക്ക് സൈക്കോളജിസിറ്റ് (പാർട്ട് ടൈം), ഫീൽഡ് വർക്കർ, കെയർ ടേക്കർ, സെക്യൂരിറ്റി, ക്ലീനിംഗ് സ്റ്റാഫ്, എന്നീ തസ്തികകളിലേയ്ക്ക് സ്ത്രീ ഉദ്യോഗാർത്ഥികളിൽ  നിന്ന് അപേക്ഷ ക്ഷണിച്ചു. പാർട്ട് ടൈം തസ്തികകൾ ഒഴികെ മറ്റെല്ലാം താമസിച്ച് ജോലി ചെയ്യേണ്ടവയാണ്. സൈക്കോളജിസ്റ്റ് (പാർട്ട് ടൈം) തസ്തികയിൽ പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലായി മൂന്നൊഴിവാണുള്ളത്. എം.എസ്.സി/എം.എ (സൈക്കോളജി) യും ഒരു വർഷത്തെ പ്രവൃത്തിപരിചയവും വേണം. പ്രതിമാസ വേതനം 7000 രൂപ.
ഫീൽഡ് വർക്കർ തസ്തികയിൽ ഇടുക്കി, ആലപ്പുഴ ജില്ലകളിൽ രണ്ടൊഴിവ്. എം.എസ്.ഡബ്ല്യു/ എം.എ.സോഷ്യോളജി/ എം.എ. സൈക്കോളജി/ എം.എസ്‌സി. സൈക്കോളജി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസ വേതനം 10500 രൂപ.
കെയർടേക്കർ തസ്തികയിൽ പാലക്കാട്, മലപ്പുറം, ആലപ്പുഴ ജില്ലകളിൽ ഓരോ ഒഴിവുകൾ വീതമാണുള്ളത്. പി.ഡി.സി യോഗ്യത. പ്രതിമാസ വേതനം 9500 രൂപ.
സെക്യൂരിറ്റി തസ്തികയിൽ (കണ്ണൂർ) ഒരൊഴിവാണുള്ളത്.  എസ്.എസ്.എൽ.സിയാണ് യോഗ്യത. പ്രതിമാസ വേതനം 7500 രൂപ.
ക്ലീനിംഗ് സ്റ്റാഫ് തസ്തികയിൽ കണ്ണൂർ ജില്ലയിൽ ഒരൊഴിവ്്. അഞ്ചാം ക്ലാസ് യോഗ്യത. പ്രതിമാസം 6500 രൂപ വേതനം. പ്രായപരിധി 23-35 വയസ്സിനുമിടയ്ക്ക്.
വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം 20 ന് വൈകിട്ട് അഞ്ചിനു മുൻപായി ലഭ്യമാക്കണം. അപേക്ഷ അയക്കുന്ന ജില്ലയുടെ പേര്, തസ്തികയുടെ പേര് എന്നിവ വ്യക്തമായി രേഖപ്പെടുത്തണം. അപേക്ഷ അയക്കേണ്ട വിലാസം: സ്റ്റേറ്റ് പ്രോജക്ട്  ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി.20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം. ഇ-മെയിൽ: spdkeralamss@gmail.com.  കൂടുതൽ വിവരങ്ങൾക്ക്: www.keralasamakhya.org. ഇ.മെയിൽ: keralasamakhya@gmail.com,  ഫോൺ: 0471-2348666.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.