തൊഴിലാളികൾക്കെതിരെ ഉദ്യാഗസ്ഥ പീഠനം: അവസാനിപ്പിക്കണം സി.ഐ.ടി.യു

കോഴിക്കോട്:ക്വാറികളിലെ വിജിലൻസ് പരിശോധനയുടെ മറവിൽ തൊഴിലാളികളെ ദ്രോഹിക്കുന്ന ഉദ്യോഗസ്ഥരുടെ നടപടികൾ ഉടൻ അവസാനിപ്പിക്കണമെന്ന് ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മറ്റി ബന്ധപ്പെട്ട അധികൃതരോട് രേഖാമൂലം ആവശ്യപ്പെട്ടു .

ജില്ലയിലെ വിവിധ ഏരിയകളിലെ
നിർമ്മാണ പ്രവർത്തനങ്ങൾക്കായി ക്രഷർ, ക്വാറി തുടങ്ങിയ കേന്ദ്രങ്ങളിൽ നിന്നും സാധനങ്ങളുമായി പോകുന്ന വാഹനങ്ങളെ വഴിയിൽ തടഞ്ഞ് വൻ തുക പെറ്റിയടിക്കുന്ന ചില ഉദ്യോഗസ്ഥരുടെ നടപടി അവസാനിപ്പിക്കണം .

അനധികൃത ക്രഷറുകളും ക്വാറികളും പ്രവർത്തിച്ച് പാസ്സില്ലാതെ വാഹനങ്ങൾക്ക് വിതരണം ചെയ്യുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ വാഹനങ്ങളെ റോഡിൽ തടഞ്ഞ് 25000 ത്തിലധികം രൂപ പിഴ ഒടുക്കി ശിക്ഷിക്കുന്ന നടപടി പ്രതിക്ഷേധാർഹമാണ്.
വ്യാജ ഖനനം നടത്തുന്ന കേന്ദ്രങ്ങളിൽ പരിശോദന നടത്തി ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് പകരം
മോട്ടോർ തൊഴിലാളികളെ ഉപദ്രവിക്കുന്നത് കോവിഡ് മഹാമാരിയിലും തൊഴിലാളികളെയും ജനങ്ങളെയും സംരക്ഷിക്കുന്ന സർക്കാരിനെ അപകീർത്തിപ്പെടുത്താനാണ് ചില ഉദ്യോഗസ്ഥരുടെ താൽപ്പര്യം

ഉറവിടത്തിൽ നിന്നും പാസ്സ് നൽകാതെ സാധനം കൊടുത്തു വിടുന്നതിനെ തടയാതെ റോഡിലൂടെ വാഹനം ഓടിക്കുന്ന തൊഴിലാളികളെ തടഞ്ഞ് അരിഷ്ടിതാവസ്ഥ ഉണ്ടാക്കുന്ന നടപടി അവസാനിപ്പിക്കുവാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് യൂണിയൻ ജില്ലാകമ്മറ്റി ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം അനിശ്ചിത കാല പണിമുടക്ക് ഉൾപ്പടെയുള്ള സമര പരിപാടികൾക്ക് രൂപം നൽകാനും തീരുമാനിച്ചു

ജി പി എസ് സംവിധാനം സംസ്ഥാനത്തിനുള്ളിൽ ഓടുന്ന വാഹനങ്ങൾക്ക് നിർബന്ധമില്ലെന്ന് ഗവൺമെന്റ് നിലപാടെടുത്തിട്ടും ചില ഉദ്യോഗസ്ഥർ ബോധപൂർവ്വം തൊഴിലാളികളെ ദ്രോഹിക്കുകയാണ്. ഇത്തരം തൊഴിലാളി ദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്ന് യൂണിയൻ ജില്ലാ സെക്രട്ടറി പരാണ്ടി മനോജും പ്രസിഡന്റ് സി.പി സുലൈമാനും സർക്കാരിനോട് ആവശ്യപ്പെട്ടു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.