ഫോക്‌ലോർ അക്കാദമി നാടൻ കലാകാര പുരസ്‌കാരങ്ങൾക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: കേരള ഫോക്‌ലോർ അക്കാദമി 2019ലെ നാടൻ കലാകാര പുരസ്‌കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലയളവാണ് അവാർഡിനായി പരിഗണിക്കുക. മംഗലംകളി, എരുതുകളി, കുംഭപാട്ട്, പണിയർകളി, പളിയനൃത്തം, മാന്നാർകൂത്ത് തുടങ്ങിയ കലകളിലും തെയ്യം, പൂരക്കളി, പടയണി നാടൻപാട്ട്, മുടിയേറ്റ്, കുത്തിയോട്ടം തുടങ്ങിയ നാടൻകലകളിലും പ്രാവിണ്യം തെളിയിച്ചവർക്ക് അപേക്ഷിക്കാം.

കാലകാരന്റെ പേര്, വിലാസം, ജനനത്തീയതി, അവാർഡിന് അപേക്ഷിക്കുന്ന കലാരൂപം, ടെലഫോൺ നമ്പർ എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം. കലാരംഗത്ത് പരിചയം തെളിയിക്കുന്ന കോർപ്പറേഷൻ/മുനിസിപ്പൽ/ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്നിവരുടെ പരിചയപ്പെടുത്തൽ സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ചേർക്കണം.

പ്രാഗാത്ഭ്യം തെളിയിക്കുന്നതിന് മറ്റ് ജനപ്രതിനിധികൾ, സാസ്‌കാരിക സ്ഥാപനങ്ങൾ, അനുഷ്ഠാനകലയാണെങ്കിൽ ബന്ധപ്പെട്ട കാവുകൾ ക്ഷേത്രങ്ങൾ എന്നിവയുടെ പ്രതിനിധികൾ എന്നിവരിൽ നിന്നും ലഭിക്കുന്ന സർട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം ചേർക്കാം. മറ്റേതെങ്കിലും വ്യക്തിയോ കലാസംഘടനയോ നിർദ്ദേശിക്കുകയാണെങ്കിൽ അപേക്ഷയിൽ മേൽപറഞ്ഞ വിവരങ്ങളും കലാകാരന്റെ സമ്മതപത്രവും നൽകണം.

കലാകാരനെ സംബന്ധിച്ച പരമാവധി വിവരങ്ങൾ അപേക്ഷയോടൊപ്പം ഉണ്ടായിരിക്കണം. രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ, ആധാർ കാർഡിന്റെ കോപ്പി, വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയും നൽകണം.

ഫെല്ലോഷിപ്പിന് നാടൻ കലാരംഗത്ത് തനതായ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ളവരും മുൻവർഷങ്ങളിൽ അക്കാദമിയുടെ ഏതെങ്കിലും അവാർഡിന് അർഹരായവരും മുപ്പത് വർഷത്തെ കലാപ്രാവിണ്യമുള്ളവരുമായ കലാകാരൻമാർക്ക് അപേക്ഷിക്കാം.
നാടൻ കലാരംഗത്ത് തനതായ പ്രാഗത്ഭ്യം തെളിയിച്ച ഇരുപത് വർഷത്തെ കലാപ്രാവിണ്യമുള്ള നാടൻ കലാകാരൻമാർക്ക് അപേക്ഷിക്കാം.

ഗുരുപൂജ പുരസ്‌കാരത്തിന് അറുപത് വയസ്സ് പൂർത്തിയായ കലാകാരൻമാരെയാണ് പരിഗണിക്കുക. അവാർഡുകൾ ലഭിച്ചവർ വീണ്ടും അപേക്ഷിക്കരുത്.
യുവപ്രതിഭാ പുരസ്‌കാരത്തിന് നാടൻ കലാരംഗത്ത് തനതായ പ്രാഗത്ഭ്യം തെളിയിച്ച യുവനാടൻ കലാകാരൻമാർക്ക് അപേക്ഷ സമർപ്പിക്കാം. അപേക്ഷിക്കാനുള്ള പ്രായപരിധി 18-40 വയസ്സ്.
കലാപഠന-ഗവേഷണ ഗ്രന്ഥത്തിനുള്ള പുരസ്‌കാരത്തിന് 2017, 2018, 2019 വർഷങ്ങളിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങളാണ് പരിഗണിക്കുക. ഗ്രന്ഥകാരൻമാർക്കും പുസ്തക പ്രസാധകർക്കും പുസ്തകങ്ങൾ പരിഗണനക്ക് സമർപ്പിക്കാം. വായനക്കാർക്കും മികച്ച ഗ്രന്ഥങ്ങൾ നിർദ്ദേശിക്കാം. അപേക്ഷയോടൊപ്പം പുസ്തകങ്ങളുടെ മൂന്ന് കോപ്പികളും നൽകണം.
ഡോക്യുമെന്ററി പുരസ്‌കാരത്തിന് നാടൻ കലകളെ ആധാരമാക്കി അരമണിക്കൂർ കവിയാത്ത 2017 മുതൽ 2019 ഡിസംബർവരെയുള്ള കാലയളവിലുള്ള ഡോക്യുമെന്ററിക്ക് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം ബന്ധപ്പെട്ട വിഷയത്തിലുള്ള ഡോക്യുമെന്ററിയുടെ മൂന്ന് സിഡികളും പ്രസ്തുത കാലയളവിൽ നിർമ്മിച്ചതാണെന്നുള്ള കലാകാരന്റെ സത്യവാങ്മൂലം നൽകണം.
അപേക്ഷകൾ നവംബർ പത്തിനുള്ളിൽ സെക്രട്ടറി, കേരള ഫോക്‌ലോർ അക്കാദമി, പി.ഒ. ചിറക്കൽ, കണ്ണൂർ-11 എന്ന വിലാസത്തിൽ എത്തിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0497-2778090.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.