തുറന്ന് പ്രവർത്തനമാരംഭിച്ച പേരാമ്പ്ര മത്സ്യ മാർക്കറ്റ് വീണ്ടും അടച്ചു.

പേരാമ്പ്ര: സംഘര്‍ഷം കാരണം ഒരുമാസക്കാലമായി അടച്ചിട്ട പേരാമ്പ്ര മത്സ്യമാര്‍ക്കറ്റ് ജില്ല കലക്ടറുടെ നിര്‍ദേശ പ്രകാരം ഇന്ന് കാലത്ത് തുറന്ന് പ്രവര്‍ത്തനമാരംഭിച്ചെങ്കിലും വീണ്ടും അടച്ചു.

തൊഴില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ ഇന്ന് 11 മണിക്ക് കലക്ടര്‍ വിളിച്ചു കൂട്ടിയ യോഗത്തിന് ശേഷം തുറന്ന് പ്രവര്‍ത്തനമാരംഭിച്ചാല്‍ മതിയെന്ന കലക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് തല്കാലത്തേക്ക് അടച്ചതെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

തൊഴിലാളികളുടെ കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനായി ട്രേഡ് യൂണിയന്‍ നേതാക്കള്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, റവന്യൂ, പൊലീസ് അധികാരികള്‍ എന്നിവരുടെ യോഗമാണ് കലക്ടര്‍ വിളിച്ചു ചേര്‍ത്തിട്ടുള്ളത്.

കര്‍ശന നിയന്ത്രണങ്ങളോടെ ഇന്നലെയാണ് പേരാമ്പ്ര, വടകര മത്സ്യ മാര്‍ക്കറ്റുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ കലക്ടര്‍ അനുവാദം നല്‍കിയിരുന്നത്. മത്സ്യ മാര്‍ക്കറ്റുകള്‍ അടഞ്ഞു കിടക്കുന്നതു വഴി നിരവധി പേരുടെ ഉപജീവനമാര്‍ഗം തടസപ്പെടുന്നതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലും വടകര നഗരസഭാ സെക്രട്ടറി സമര്‍പ്പിച്ച അപേക്ഷയും പരിഗണിച്ചാണ് മാര്‍ക്കറ്റുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിരുന്നത്.

കണ്ടെയിന്‍മെന്റ് സോണിലുള്ളവര്‍ കച്ചവടം ചെയ്യാന്‍ അനുവദിക്കില്ല. മാര്‍ക്കറ്റുകളില്‍ പ്രവേശിക്കുന്നതിനും പുറത്ത് പോവുന്നതിനും പ്രത്യേക കവാടങ്ങള്‍ ഒരുക്കണം. മാസ്‌ക്ക് കൈയ്യുറ എന്നിവ നിര്‍ബന്ധമായും ധരിക്കണം. കാലത്ത് 6 മണിമുതല്‍ വൈകിട്ട് 5 മണിവരെയാണ് മാര്‍ക്കറ്റിന്റെ പ്രവര്‍ത്തന സമയം.

തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി മാര്‍ക്കറ്റിന്റെ ്രപവര്‍ത്തനം നിരീക്ഷിക്കും. എല്ലാ ആഴ്ചയിലും മാര്‍ക്കറ്റില്‍ സെന്റലനല്‍ സര്‍വയിലന്‍സ് ടെസ്റ്റ് നടത്തും.

തദ്ദേശ സ്ഥാപനങ്ങളുടെയും ആരോഗ്യ വകുപ്പിന്റെയും പരിശോധന മാര്‍ക്കറ്റുകളില്‍ ഉണ്ടാവും തുടങ്ങിയ കര്‍ശന നിയന്ത്രണങ്ങളോടെയാണ് മാര്‍ക്കറ്റുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദം നല്‍കിയിരുന്നത്. കലക്ടറുടെ നിര്‍ദേശം വന്നതോടെ പൊലീസെത്തി മാര്‍ക്കറ്റ് അടപ്പിക്കുകയായിരുന്നു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.