കേരളാ കോൺഗ്രസ് (എം) ജോസഫ് വിഭാഗം നേതൃത്വത്തിൽ ചെമ്പനോടയിൽ  സത്യാഗ്രഹം സംഘടിപ്പിച്ചു.

കേരളാ കോൺഗ്രസ് (എം) ജോസഫ് വിഭാഗം ചെമ്പനോടയിൽ സംഘടിപ്പിച്ച ജില്ലാതല സത്യാഗ്രഹം പാർട്ടി സംസ്ഥാന ഉന്നതാധികാര സമിതി അംഗം വി.സി ചാണ്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു

പേരാമ്പ്ര: ഭൂമി പതിവു ചട്ടം ഭേദഗതി ചെയ്യുക, ഇക്കോ സെൻസിറ്റീവ്സോൺ കരട് വിജ്ഞാപനം പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കേരളാ കോൺഗ്രസ് (എം) ജോസഫ് വിഭാഗം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെമ്പനോടയിൽ  സത്യാഗ്രഹം സംഘടിപ്പിച്ചു. പാർട്ടി സംസ്ഥാന ഉന്നതാധികാര സമിതി അംഗം വി.സി ചാണ്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കാർബൺ ഫണ്ടിൻ്റെ മറവിൽ കരിനിയമങ്ങൾ ചുമത്തി മലയോര ജനതയെ ദ്രോഹിക്കുന്നവർക്കു തിരിച്ചടി ഉറപ്പാണെന്നു അദ്ദേഹം പറഞ്ഞു. ബിനോയ് വിശ്വം വനം വകുപ്പ് മന്ത്രിയായിരുന്നപ്പോഴാണു കൊയിലാണ്ടി താലൂക്കിലെ ചെമ്പനോട, ചക്കിട്ടപാറ, കൂരാച്ചുണ്ട്, ചങ്ങരോത്ത്, കട്ടിപ്പാറ, പുതുപ്പാടി മേഖലകളെ ഉൾപ്പെടുത്തി മലബാർ വന്യജീവി സങ്കേതം പ്രഖ്യാപിക്കപ്പെട്ടത്. ഇതോടെയാണു  മനുഷ്യ ജീവിതം ദുസഹമാക്കുന്ന മേഖലകളായി പ്രദേശങ്ങളായി ഇതു മാറിയത്. സർക്കാരിൻ്റെയും വനപാലകരുടെയും കൊടിയ വഞ്ചനക്കും കടുത്ത അലംഭാവത്തിനുമെതിരെ മലയോര കർഷകർ ഒന്നിച്ച്  സംഘടിക്കേണ്ട അവസരമാണിതെന്നു ചാണ്ടി മാസ്റ്റർ അഭിപ്രായപ്പെട്ടു. 

ജില്ലാ പ്രസിഡൻ്റ് പി.എം ജോർജ് അധ്യക്ഷത വഹിച്ചു. ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം ട്രഷറർ ആവള ഹമീദ്, കേരളാ കോൺഗ്രസ് (ജേക്കബ്) ജില്ലാ ജനറൽ സെക്രട്ടറി രാജൻ വർക്കി, സത്യാഗ്രഹ സംഘാടക സമിതി കൺവീനറും കേരളാ കോൺഗ്രസ് (എം) ജില്ലാ സെക്രട്ടറിയുമായ രാജീവ് തോമസ്, പാർട്ടി ജില്ലാ സെക്രട്ടറി അഡ്വ.ബെന്നി മാത്യു, നേതാക്കളായ കെ.ടി രാമചന്ദ്രൻ, ടോമി ജേക്കബ് വള്ളിക്കാട്ടിൽ, ലിയോ സക്കറിയ, എം.ജെ വർക്കി മേടപ്പള്ളിൽ, ബെന്നി കാഞ്ഞിരക്കാട്ടു തൊട്ടിയിൽ, ജോസഫ് ചേന്ദം പള്ളി, ജോ സെബാസ്റ്റ്യൻ കാഞ്ഞിരത്തിങ്കൽ, അഭിലാഷ് പാലാഞ്ചേരി എന്നിവർ പ്രസംഗിച്ചു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.