ഡി.വൈ.എഫ്.ഐ നേതാവിനെയും കുടുംബത്തെയും പൊലീസ് മര്‍ദ്ദിച്ചതായി പരാതി.

പേരാമ്പ്ര: ഡി.വൈ.എഫ്.ഐ. പേരാമ്പ്ര വെസ്റ്റ് മേഖല സെക്രട്ടറി ബിനിൽരാജിനെയും അമ്മ ദേവി, അച്ചൻ രാജൻ എന്നിവരെ പേരാമ്പ്ര പോലീസ് വീട്ടിൽ കയറി മർദ്ദിച്ചതായി പരാതി. ശനിയാഴ്ച രാത്രി ഒന്നര മണിക്ക് എരവട്ടൂരിലെ രയരോത്ത് വീട്ടിൽ പോലിസ് എത്തി വാതിലിൽ ശക്തമായി മുട്ടി തുറപ്പിച്ചായിരുന്നു പോലീസ് അതിക്രമമുണ്ടായത്.വാതിൽ തുറന്ന് നോക്കിയപ്പോൾ മാസ്ക് ധരിക്കാത്ത പോലിസുകാർ വിട്ടിനുള്ളിലേക്ക് കയറി മുറിയിൽ ഉറങ്ങുകയായിരുന്ന ബിനിൽ രാജിനെ മർദ്ദിച്ചു.
മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച ഞങ്ങളെയും പോലീസ് മർദ്ദിച്ചതായി രാജനും ദേവിയും പറഞ്ഞു. ഇവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയി പ്രവേശിപ്പിച്ചു. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ ബിനിൽ രാജിനെ കോഴിക്കോട് ജയിലിലേക്ക് റിമാന്റ് ചെയ്തു. കഴിഞ്ഞ ദിവസം പേരാമ്പ്ര മൽസ്യ മാർക്കറ്റിലിൽ ലീഗ്, സി.ഐ.ടി.യു പ്രവർത്തകർ തമ്മിലുണ്ടായ അക്രമ സംഭവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.

മത്സ്യമാർക്കറ്റിൽ ലീഗ് പ്രവർത്തകർ ആക്രമണം നടത്തിയിട്ടും പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പോലിസ് സ്വീകരിക്കുന്നതെന്ന് പരക്കെ അക്ഷേപമുണ്ട്. ലീഗ് എസ്.ടി.യു പ്രവർത്തകർക്കെതിരെ നിസാര കുറ്റത്തിന് കേസെടുത്ത് പൊലിസ് പ്രദേശത്തെ സി.പി.എം നേതാക്കളെയും ഡി.വൈ.എഫ്.ഐ പ്രവർത്തകരെയും യു.ഡി.എഫ് നിര്‍ദ്ദേശപ്രകാരം അറസ്റ്റ് ചെയ്യുകയാണെന്ന് ഡി.വൈ.എഫ്.ഐ കേന്ദ്രങ്ങൾ പറഞ്ഞു. പേരാമ്പ്രയിലെ ചില പോലീസുകാരും യു.ഡി.എഫിന്റെ നേതാക്കളും തമ്മിലുള്ള അവിശുദ്ധ ബന്ധം അവസാനിപ്പിക്കണമെന്ന് ഡി.വൈ.എഫ്.ഐ മുന്നറിയിപ്പു നൽകി.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.