ഒന്‍പത് കിലോഗ്രാം കഞ്ചാവുമായി മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

അറസ്റ്റിലായവർ: മൂടാടി ചിങ്ങപുരം സ്വദേശികളായ ഉണ്ണിയത്ത് കണ്ടി അന്‍സാലിയയില്‍ ഷാമില്‍ മുഹമ്മദ്(28), ചെറുവോട്ട് സി. മുഹമ്മദ്(41), അമ്പച്ചകാട്ടില്‍ ഷബീര്‍(24)

പേരാമ്പ്ര: ഒന്‍പത് കിലോഗ്രാം കഞ്ചാവുമായി മൂന്ന് യുവാക്കളെ പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയും കോഴിക്കോട് എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയും സംയുക്ത പരിശോധനയില്‍ പിടികൂടി.

ആന്ധ്രപ്രദേശില്‍ നിന്നും കേരളത്തിലേക്ക് കാര്‍മാര്‍ഗം കടത്തി രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനിടയിലാണ് പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ സി. ശരത്ത് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടുന്നത്.

കോഴിക്കോട് എക്‌സൈസ് കമ്മീഷണറുടെ സ്‌ക്വാഡ് അംഗമായ ഷിജുമോന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടാനായത്.

കൊയിലാണ്ടി മൂടാടി ചിങ്ങപുരം സ്വദേശികളായ ഉണ്ണിയത്ത് കണ്ടി അന്‍സാലിയയില്‍ ഷാമില്‍ മുഹമ്മദ്(28), ചെറുവോട്ട് സി. മുഹമ്മദ്(41), അമ്പച്ചകാട്ടില്‍ ഷബീര്‍(24) എന്നിവരാണ് അറസ്റ്റിലായത്.

ഇവരില്‍ നിന്ന് രണ്ട് വലിയ ബാഗുകളിലും ഒരു പ്ലാസ്റ്റിക് ചാക്കിലും നിറച്ച നിലയിലാണ് ഇന്നലെ രാത്രി മോട്ടോർ ബൈക്കില്‍ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടിയത്. ഇവര്‍ തൊണ്ടി കടത്താന്‍ ഉപയോഗിച്ച കെഎല്‍ 56 ക്യു 9263 നമ്പർ എൻഫീൽഡ് ബുള്ളറ്റും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

കോഴിക്കോട് നഗരത്തിലും മറ്റ് സമീപ നഗരങ്ങളിലും കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിലെ കണ്ണികളാണ് അറസ്റ്റിലായവരെന്ന് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ പറഞ്ഞു.

പ്രതികളില്‍ ഒരാള്‍ ആന്ധ്ര വിജയവാഡയില്‍ കച്ചവടം നടത്തുന്നയാളാണ്. വിജയവാഡയില്‍ നിന്ന് ഒരു ലക്ഷം രൂപക്ക് വാങ്ങിയതാണെന്ന് പറയുന്ന കഞ്ചാവിന് കേരള വിപണിയില്‍ ലക്ഷങ്ങള്‍ വിലവരും.

കോഴിക്കോട് ഇന്റലിജന്‍സ് ഇന്‍സ്പക്ടര്‍ പ്രജിത്ത്, എക്‌സൈസ് കമ്മീഷണറുടെ സ്‌ക്വാഡ് അംഗം ടി. ഷിജുമോന്‍, പേരാമ്പ്ര എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ കെ.കെ. ബാബുരാജ്, പ്രിവന്റീവ് ഓഫീസര്‍ എന്‍. അജയകുമാര്‍, ഇന്റലിജന്‍സ് പ്രിവന്റ്ീവ് ഓഫീസര്‍മാരായ വി. പ്രജിത്ത്, ചന്ദ്രന്‍ കുഴിച്ചാലില്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ സി.കെ. ശ്രീജിത്ത് എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു. അറസ്റ്റ് ചെയ്ത പ്രതികളെ കൊയിലാണ്ടി കോടതിയില്‍ ഹാജരാക്കി.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.