കനത്ത മഴയിലും കാറ്റിലും എരവട്ടൂര്‍,മുയിപ്പോത്ത്, ആവള,കായണ്ണ ഭാഗത്ത് കനത്ത നാശനഷ്ടങ്ങള്‍

പേരാമ്പ്ര: ഇന്നലെ അര്‍ദ്ധരാത്രിയുണ്ടായ കനത്ത മഴയിലും കാറ്റിലും പേരാമ്പ്ര പഞ്ചായത്തിലെ എരവട്ടൂര്‍ ചേനായി, മഞ്ചേരിക്കുന്ന്,പാണ്ടികോട്, മരുതേരി, കോടേരിച്ചാൽ, ചെറുവണ്ണൂർ പഞ്ചായത്തിലെ മുയിപ്പോത്ത്, കായണ്ണ പഞ്ചായത്തിലെ മണികുലിക്ക് എന്നീ പ്രദേശങ്ങളിൽ കനത്ത നാശനഷ്ടങ്ങള്‍

ശക്തമായ ചുഴലികാറ്റില്‍ മരങ്ങള്‍ വീടകള്‍ക്ക് മുകളിലേക്ക് കടപുഴകിയും പൊട്ടിവീണുമാണ് നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുള്ളത്.

നിരവധി വീടുകള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചു. എരവട്ടൂര്‍ ഏരത്ത്മുക്ക്, സുഭിക്ഷ പരിസരം, ചേനായി, മഞ്ചേരിക്കുന്ന് ഭാഗങ്ങളിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചത്. രാത്രി 12.30 നും 1 നുമിടയിലാണ് അതിശക്തമായ കാറ്റ് വീശിയത്.

എരവട്ടൂര്‍ നെല്ലിയുള്ളതില്‍ ബാബു, വെളിച്ച കുളങ്ങര രവി, തെക്കെ വെങ്കക്കുന്നുമ്മല്‍ രാഗേഷ്, തെക്കെ വെങ്കക്കുന്നുമ്മല്‍ ഫൈസല്‍, കുണ്ടുംകര വി.കെ. ഗോവിന്ദന്‍, വെങ്ങളത്ത് കണ്ടി സലാം, അരീക്കുഴിയില്‍ മൊയ്തി, വലിയപറമ്പില്‍ കുഞ്ഞാമി, അരീക്കുഴിയില്‍ സാറ, കുട്ടിക്കുന്നുമ്മല്‍ രജീഷ്, കുട്ടിക്കുന്നുമ്മല്‍ രാജീവന്‍, പുതിയേടത്ത് കണ്ടി സ്വാമിനാഥന്‍, പുതിയേടത്ത് കണ്ടി കണ്ണന്‍, അരീക്കുഴിയില്‍ മൊയ്തു തുടങ്ങിയവരുടെ വീടുകള്‍ക്കാണ് ചുഴലിക്കാറ്റില്‍ കേടുപാടുകള്‍ സംഭവിച്ചത്.

നെല്ലിയുള്ളതില്‍ ബാബുവിന്റെ വീടിന് മുകളില്‍ സമീപത്തെ തേക്ക്, പ്ലാവ്, മാവ് തുടങ്ങിയ മരങ്ങള്‍ വന്ന് പതിച്ച് വീട് പൂര്‍ണ്ണമായും തകര്‍ന്നു. കാറ്റിന്റെ വന്‍ ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നതിനാല്‍ വീട്ടിനകത്ത് ഉണ്ടായിരുന്ന പ്രായമായ ബാബുവിന്റെ അമ്മ ഉള്‍പ്പെടെയുള്ളവരെ രക്ഷപ്പെടുത്തുകയകയിരുന്നു, ആര്‍ക്കും പരുക്കേറ്റില്ല.

ആവള മരുതിയാട്ട് കാവ് ക്ഷേത്രം മുറ്റത്തെ വളരെ പഴക്കം ചെന്ന ഇലഞ്ഞിമരം കടപുഴകി.

വെളിച്ച കുളങ്ങര രവിയുടെ വീടും കൃഷിയും തകര്‍ന്നു. ഫൈസലിന്റെ വീടിനും കുണ്ടുംകര വി.കെ. ഗോവിന്ദന്റെ വീടിന് മുകളിലേക്ക് സമീപത്തെ മരം കടപുഴകി വീണും കേട്പാട് സംഭവിച്ചു. വെങ്ങളത്ത് കണ്ടി സലാം, അരീക്കുഴിയില്‍ മൊയ്തി എന്നിവരുടെ വീടകള്‍ക്ക് മുകളിലും വലിയപറമ്പില്‍ കുഞ്ഞാമിയുടെ വീടും വിറക് പുരയും തെങ്ങ് വീണ് തകര്‍ന്നു.

അരീക്കുഴിയില്‍ സാറയുടെ വീടിന് മുകളിലേക്ക് മാവ് പൊട്ടിവീണ് വീടിന് കേടുപാടു സംഭവിച്ചു. കുട്ടിക്കുന്നുമ്മല്‍ രജീഷ്, കുട്ടിക്കുന്നുമ്മല്‍ രാജീവന്‍ എന്നിവരുടെ വീടിന്റെ പുറക് വശത്ത് തെങ്ങ് കടപുഴകി വീണ് മേല്‍ക്കുര തകര്‍ന്നു. പുതിയേടത്ത് കണ്ടി സ്വാമിനാഥന്റെയും പുതിയേടത്ത് കണ്ടി കണ്ണന്റെയും വീടുകളിലേക്ക് സമീപത്തെ മരങ്ങള്‍ പൊട്ടി വീഴുകയായിരുന്നു.

അരീക്കുഴിയില്‍ മൊയ്തുവിന്റെ വീടിന് മുകളിലേക്ക് മരച്ചില്ലകള്‍ പതിക്കുകയും മേല്‍ക്കൂരക്ക് ഉപയോഗിച്ച പ്ലാസ്റ്റിക് ഷീറ്റുകള്‍ പറന്ന് പോവുകയും ചെയ്തു. പ്രദേശത്ത് അല്പസമയം വീശിയടിച്ച ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചു.

വീടുകള്‍ക്ക് കേടുപടുകള്‍ ഉണ്ടായതിന് പുറമേ പ്രദേശത്ത് വന്‍ കൃഷി നാശവും കാറ്റും മഴയും മൂലം ഉണ്ടായിട്ടുണ്ട്. തെങ്ങ്, കവുങ്ങ്, വാഴ മറ്റ് ഇടവിള കൃഷികള്‍ എന്നിവ നശിച്ചിട്ടുണ്ട്. പ്രദേശത്ത് ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായതായി കണക്കാക്കുന്നു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. ഗംഗാധരന്‍ നമ്പ്യാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.കെ.സുനീഷ്, പേരാമ്പ്ര പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ. പ്രമോദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഇബ്രാഹിം എടത്തുംകര, അബ്ദുറഹ്മാന്‍ പുത്തന്‍ പുരയില്‍ തുടങ്ങിയവര്‍ നാശനഷ്ടങ്ങള്‍ ഉണ്ടായ സ്ഥലലങ്ങള്‍ സന്ദര്‍ശിച്ചു.

കായണ്ണ ഗ്രാമ പഞ്ചായത്തിലെ മണികുലുക്കിയില്‍ പ്രദേശത്താണ് നിരവധി മരങ്ങള്‍ കടപുഴകി വീടിന് കേടുപാടും കൃഷി നാശവും സംഭവിച്ചത്.

മണികുലുക്കിയില്‍ കേളോത്ത് സുധീഷിന്റെ വീടിന് മുകളിലേക്ക് പിന്‍വശത്തുള്ള പ്ലാവ് പൊട്ടിവീണ് ഓട് മേഞ്ഞ മേല്‍ക്കൂര ഭാഗികമായി തകര്‍ന്നു. പ്ലാത്തോട്ടത്തില്‍ മോളിയുടെ വീടിനോട് ചേര്‍ന്ന വിറകുപുര തെങ്ങു വീണ് തകര്‍ന്നു.

നാശനഷ്ടങ്ങള്‍ ഉണ്ടായ സ്ഥലലങ്ങള്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സി. സതി, കൊയിലാണ്ടി തഹസിൽദാർ തുടങ്ങിയവർ സന്ദർശിക്കുന്നു.

മുയിപ്പേത്ത്: ചെറുവണ്ണൂർ പഞ്ചായത്തിലെ മുയിപ്പോത്ത് സ്വദേശിയായ തുരുത്തിയില്‍ അച്ച്യുതന്‍ നായർ, ആവളയിലെ തറവട്ടത്ത് രാജീവൻ, പ്രേമൻ, ഈസ, ഉണ്ണി,പെരിങ്ങളത്ത് പൊയിലില്‍ വരിക്കോചാലില്‍ പ്രഭാകരന്‍ നായര്‍, വരിക്കോചാലില്‍ മുഹമ്മദ്, കോറോത്ത് മജീദ്, കോറോത്ത് ഹമീദ്  ,രയരോത്ത് കുഞ്ഞബ്ദുള്ള, എന്നിവരുടെ ഉടമസ്ഥതയിലുള്ള പറമ്പിലും നിരവധി പ്ലാവുകളും തെങ്ങ് കവുങ്ങ് എന്നിവയും കാറ്റില്‍ നശിച്ചു. ആവളയിലെ മലയിൽ ഖദീജ, തടത്തിൽ സനീഷ്, 13-ാം വാർഡിലെ കല്ലുംപുറത്ത് വിജേഷ്, ഒന്നാം വാർഡിലെ കൂവറ ഖദീജ, കുറപ്പമണ്ണിൽ മാധവൻ, 12-ാം വാർഡിലെ കരിയമ്പത്ത് അശോകൻ, പുളിയുള്ളതിൽ അമ്മാളു, 11-ാവാർഡിലെ നരിവീണക്കണ്ടി വിനോദ് , 7-ാം വാർഡിലെ കോമത്ത് മീത്തൽ ശശി ,എ.എം. ബാലന്‍,തടത്തില്‍ നാരായണന്‍, തറവട്ടത്ത് രാജേഷ്, തടത്തില്‍ മീത്തല്‍ രാഘവന്‍, മലയില്‍ മീത്തല്‍ ശ്രീധരന്‍ നായര്‍, എന്നിവരുടെ വീടുകള്‍ക്കാണ് ചുഴലിക്കാറ്റില്‍ കേടുപാടുകള്‍ സംഭവിച്ചത്.മരങ്ങൾ കടപുഴകിയും പൊട്ടിവീണുമാണ് വീടുകൾ തകർന്നത്. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ മരംവീണ് വൈദ്യുതി പോസ്റ്റ് തകര്‍ന്നു. ഇതോടെ വൈദ്യുതബന്ധം താറുമാറായി.  കൂടാതെ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ മിക്ക വീടുകളിലേയും കൃഷിയിടങ്ങളില്‍ വാഴ, മരച്ചീനി, റമ്പർ,മറ്റ് ഇടവിളകള്‍ എന്നിവ കാറ്റില്‍ നശിച്ചു.

ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുന്നുണ്ട്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ബിജു, വൈസ് പ്രസിഡണ്ട് നഫീസ കൊയിലോത്ത്, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബി.ബി.വിനീഷ് മാസ്റ്റർ, പഞ്ചായത്ത് അംഗം വി.കെ.മോളി, ചെറുവണ്ണൂർ വില്ലേജ് ഓഫീസർ വിനോദ്, കൃഷി ഓഫീസർ മുഹമ്മദ് ഹനീഫ, പഞ്ചായത്ത് ഉദ്യോഗസ്ഥൻ അരുൺ തുടങ്ങിയവര്‍ നാശനഷ്ടങ്ങള്‍ ഉണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.