പേരാമ്പ്ര ടൗണിൽ ജൂലായ് 28 മുതൽ ട്രാഫിക് പരിഷ്കാരം


പേരാമ്പ്ര:കോവിഡ് വ്യാപനം ഗുരുതര സാഹചര്യത്തിലേക്ക് കടക്കുകയാണ് സമ്പർക്ക രോഗികളുടെ എണ്ണം ദിനം പ്രതി വർദ്ധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം അനുസരിച്ച് പേരാമ്പ്ര ടൗണിലെ ഓട്ടോറിക്ഷകൾക്ക് നിയന്ത്രണം നടപ്പിലാക്കാൻ ട്രേഡ് യൂണിയൻ പ്രതിനിധികളുടെയും ട്രാഫിക് അഡ്വൈസറി കമ്മറ്റി ഭാരഭാഹികളുടെയും യോഗം തീരുമാനിച്ചു
ഒറ്റ ,ഇരട്ട അക്കനമ്പർ വ്യവസ്ഥയിൽ ജൂലായ് 28 ചൊവ്വാഴ്ച്ച മുതൽ സർവ്വീസ് നടത്തണം
വാഹന നമ്പറിൻ്റെ അവസാന നമ്പർ ഒന്ന് ,മൂന് ,അഞ്ച് ,ഏഴ് ,ഒമ്പത് വരുന്ന വാഹനങ്ങൾ ചൊവ്വ ,വ്യാഴം ,ശനി , ദിവസങ്ങളിലും ,രണ്ട് ,നാല് ,ആറ് ,എട്ട് ,പത്ത് നമ്പർ അവസാനം വരുന്നവർ തിങ്കൾ ബുധൻ ,വെളളി ദിവസങ്ങളിലും സർവീസ് നടത്തണം ഞായറാഴ്ച ലോക് ഡൗൺ നിലനിൽക്കുന്നതിനാൽ സർവ്വീസ് നടത്താൻ പാടില്ല
യൂണിഫോം ,മാസ്ക് എന്നിവ നിർബന്ധമായും ധരിക്കുകയും സാനിറ്ററൈസർ വാഹനത്തിൽ സൂക്ഷിക്കുകയും പണം വാങ്ങി കഴിഞ്ഞാൽ അതാത് സമയത്ത് ഉപയോഗിക്കുകയും വേണം
മുഴുവൻ വാഹനങ്ങളും ഡ്രൈവർ സീറ്റ് പാർട്ടീഷൻ ചെയ്ത് വേർതിരിക്കണം
ഡ്രൈവർമാർ സ്റ്റാൻ്റിൽ കൂട്ടം കൂടി നിൽക്കരുത് അവരവരുടെ വാഹനത്തിൽ മാത്രം ഇരിക്കാൻ ശ്രദ്ധിക്കണം
യാത്രക്കാർ സാമൂഹിക അകലം പാലിച്ച് യാത്ര ചെയ്യണം
പ്രസ്തുത തീരുമാനങ്ങൾ വിജയിപ്പിക്കാൻ മുഴുവൻ തൊഴിലാളികളും സഹകരിക്കണമെന്ന് ട്രാഫിക് കമ്മറ്റി ചെയർമാൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.എം റീനയും കൺവീനർ പേരാമ്പ്ര സർക്കിൾ ഇൻസ്പക്ടർ കെ .സുമിത്ത് കുമാർ എന്നിവർ അറിയിച്ചു

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.