കോൺഗ്രസ്സ് – ബി.ജെ.പി ബന്ധം ഉപേക്ഷിച്ച് അമ്മയും മകനും സിപിഎമ്മില്‍ ചേര്‍ന്നു.

സി.പി.ഐ.എം ജില്ലാ കമ്മറ്റി അംഗം എ. കെ.പത്മനാഭൻ മാസ്റ്റർ രാജിവെച്ചുവന്നവർക്ക് പതാക നൽകി സ്വീകരിക്കുന്നു.

പേരാമ്പ്ര: കോൺഗ്രസ്സ് – ബി.ജെ.പി ബന്ധം ഉപേക്ഷിച്ച് അമ്മയും മകനും സിപിഎമ്മില്‍ ചേര്‍ന്നു. എൽ.ഡി.എഫ് സർക്കാരിനെ അപകീർത്തിപെടുത്തുന്നതിനായി സംസ്ഥാനമൊട്ടാകെ വ്യാജ പ്രചരണം നടത്തുന്ന കോൺഗ്രസ്‌- ബി.ജെ.പി സംഖ്യത്തിന്റെ രാഷ്ട്രീയ പാപ്പരത്വത്തിൽ പ്രതിഷേധിച്ചുകൊണ്ട് എരവട്ടൂർ കൈപ്രം കൊല്ലിപറമ്പിൽ പുഷ്പയും മകൻ അനിരുദ്ധും സി.പി.ഐ.എമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് എരവട്ടൂർ കൈപ്രം ഭാഗത്ത്‌ സംഘടിപ്പിച്ച ചടങ്ങിൽ  രണ്ടുപ്രവർത്തകരെയും സി.പി.ഐ.എം ജില്ലാ കമ്മറ്റി അംഗം എ. കെ.പത്മനാഭൻ മാസ്റ്റർ പതാക നൽകി സ്വീകരിച്ചു. പേരാമ്പ്ര വെസ്റ്റ് ലോക്കൽ സെക്രട്ടറി വി.കെ.പ്രമോദ് അധ്യക്ഷത വഹിച്ചു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി.ഗംഗാധരൻ നമ്പ്യാർ, വി.കെ.ഭാസ്കരൻ, കെ.എം.മോഹനൻ, ബ്രാഞ്ച് സെക്രട്ടറി കെ.എം.സുധാകരൻ,ദേവരാജൻ,നിഷ എന്നിവർ പങ്കെടുത്തു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.