പേരാമ്പ്ര പഞ്ചായത്തിലെ എരവട്ടൂർ17,18,19വാർഡുകൾ കണ്ടെയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു

എരവട്ടൂർ കനാൽ മുക്ക്

കോഴിക്കോട്:കോഴിക്കോട് കോര്‍പ്പറേഷന്‍,വടകര മുന്‍സിപ്പാലിറ്റി, പേരാമ്പ്ര ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലെ വാര്‍ഡുകളില്‍ കോവിഡ് 19 രോഗം സ്ഥിരീകരിച്ച വ്യക്തികളുമായി സമൂഹത്തിലെ വിവിധ ആളുകള്‍ സമ്പര്‍ക്കമുണ്ടായതായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇത്തരം വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ച് ജില്ല കലക്ടര്‍ ഉത്തരവ് ഇറക്കി.

കോഴിക്കോട് കോര്‍പ്പറേഷനിലെ വാര്‍ഡ് 41 അരീക്കാട്, വാര്‍ഡ് 57 മുഖദാര്‍, വടകര മുന്‍സിപ്പാലിറ്റിയിലെ മുഴുവന്‍ വാര്‍ഡുകള്‍, പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 17 ആക്കൂപ്പറമ്പ്, വാര്‍ഡ് 18 എരവട്ടൂര്‍, വാര്‍ഡ്19 ഏരത്ത്മുക്ക് എന്നിവയാണ് കണ്ടെയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചത്.

പ്രസ്തുത വാര്‍ഡുകളില്‍ പൊതുഗതാഗതം നിേരാധിച്ചു. ഈ വാര്‍ഡുകളില്‍ ഭക്ഷ്യ/ അവശ്യ വസ്തുക്കള്‍ കച്ചവടം ചെയ്യുന്ന സ്ഥാപനങ്ങളും മരുന്ന് ഷാപ്പുകളും രാവിലെ 10 മണിമുതല്‍ വൈകിട്ട് 6 മണിവരെ പ്രവര്‍ത്തിക്കാവുന്നതാണ്.

മറ്റ് സ്ഥാപനങ്ങള്‍ ഇനിതൊരു അറിയിപ്പുണ്ടാകുന്നത് വരെ പ്രവര്‍ത്തിക്കാന്‍ പാടില്ല. വാര്‍ഡുകളില്‍ മത്സ്യ മാംസ കച്ചവടം പാടില്ല.ഈ പഞ്ചായത്തുകളില്‍ രാത്രി 7 മണി മുതല്‍ കാലത്ത് 5 മണി വരെ യാത്രകള്‍ പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു.

പൊലീസ്, ഹോം ഗാര്‍ഡ്, ഫയര്‍ ആന്റ് റസ്‌ക്യൂ, റവന്യൂ, ദുരന്ത നിവാരണ പ്രവര്‍ത്തനം, േകാവിഡ് പ്രതിരോധ പ്രവര്‍ത്തനം, താലൂക്ക് ഓഫീസ്, ട്രഷറി, കെഎസ്ഇബി, വാട്ടര്‍ അതോറിട്ടി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, എടിഎം ഒഴികെയുള്ള ഓഫീസുകള്‍ അടച്ചിടും.

ഉത്തരവുകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.