കമ്യൂണിസ്റ്റ് നേതാവ് ഏരത്ത് കണ്ടി കുഞ്ഞിരാമൻ നായർ നിര്യാതനായി.

കോഴിക്കോട്:പഴയ കുറുമ്പ്രനാട് താലൂക്കിൽ കമ്യൂണിസ്റ്റ് കർഷക പ്രസ്ഥാനം കെട്ടിപടുക്കുന്നതിൽ ത്യാഗ നിർഭരമായ പങ്ക് വഹിച്ച കമ്യൂണിസ്റ്റ് നേതാവ് ഏരത്ത് കണ്ടി കുഞ്ഞിരാമൻ നായർ നിര്യാതനായി. വിടവാങ്ങുമ്പോൾ 98 വയസ്സ് ഉണ്ടായിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിയുടെ കുറുമ്പ്രനാട് താലൂക്ക് കമ്മിറ്റി മെമ്പർ, ഐതിഹാസികമായ കൂത്താളി കർഷക സമരത്തിൻ്റെ സമര വളണ്ടിയർ ആയിരുന്നു.  എം.കുമാരൻ മാസ്റ്റർ, എം.കെ കേളു, കെ.എം കണ്ണൻ മാസ്റ്റർ കൽപത്തൂരിൻ്റെ അനശ്വര രക്തസാക്ഷി  കെ.ചോയി എന്നിവരൊടൊപ്പം രാഷ്ട്രീയ പ്രർത്തന രാഗത്ത് പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: പരേതയായ അമ്മാളു അമ്മ. മക്കൾ:കമല (അരിക്കുളം) വത്സല ( ചെറുവണ്ണൂർ) രാധാകൃഷ്ണൻ (സിപിഐ നൊച്ചാട് ലോക്കൽ കമിറ്റി മെമ്പർ) ശോഭ (കേടേരിച്ചാൽ ) ജയരാജൻ, പ്രേമ (പ്രടിഞ്ഞാറത്തറ) ഷാജു .മരുമക്കൾ: പരേതനായ നാരായണൻ നായർ ( അരിക്കുളം) പദ്മനാഭൻ നായർ ( ചെറുവണ്ണൂർ) ബാലൻ നായർ (കോടേരിച്ചാൽ ) പുഷ്പരാജൻ(പടിഞ്ഞാറത്തറ)
ഉഷ (രാമല്ലൂർ) ചന്ദ്രിക (കക്കട്ട്) സഹോദരങ്ങൾ: പരേതനായ രാമുണ്ണി നായർ (കടിയങ്ങാട്) നാരായണി അമ്മ (കല്പത്തൂര് )

1942ൽ ഇരുപതാമത്തെ വയസ്സിൽ കമ്യൂണിസ്റ്റ് പാർട്ടി മെമ്പറായി പൊതു പ്രർത്തന രംഗത്ത് നിറസാന്നിധ്യ മായി. പഴയ കാലത്ത് വളരെ ത്യാഗം സഹിച്ചാണ് കമ്യൂണിസ്റ്റ് കർഷക സമര പോരാട്ട ഭൂമിയിൽ അദ്ദേഹം പ്രവർത്തിച്ചിരുന്നത്. 1964ൽ കമ്യൂണിസ്റ്റ് പാർട്ടിയിലെ ദൗർഭാഗ്യകരമായ പിളർപ്പിനെ തുടർന്ന് സി.പി.ഐ യിൽ അടിയുറച്ച് നിന്ന് പേരാമ്പ്ര മണ്ഡലത്തിലും പരിസര പ്രദേശങ്ങളിലും കമ്യൂണിസ്റ്റ് പാർട്ടിയുടെ മുൻനിര പോരാളിയായി പ്രവർത്തിച്ചു. കമ്യൂണിസ്റ്റ് പ്രസിദ്ധീകരണങ്ങളിൽ ഉള്ള നല്ല വായന ഉജ്ജ്വല കമ്യൂണിസ്റ്റ് ആയി മരണം വരെ പ്രവർത്തിക്കാനുള്ള അറിവും ഊർജ്ജവും നൽകി. മരണം വരെ കമ്യൂണിസ്റ്റ് പാർട്ടി മെമ്പറായി തുടരണം എന്ന സഖാവിൻ്റെ ആഗ്രഹം പാർട്ടിയോട് പ്രകടിപ്പിച്ചതിൻ്റെ അടിസ്ഥാനത്തിൽ സി.പി.ഐ രാമല്ലൂർ ബ്രാഞ്ചിൻ്റെ മെമ്പറായി മരണം വരെ. അന്നത്തെ കൽപത്തൂരിലെ ഐക്യ നാണയ സംഘമാണ് പിന്നീട് കൽപത്തൂർ സർവ്വീസ് സഹകരണ ബേങ്കായി വളർന്നത്. ഐക്യനാണയ സംഘത്തിൻ്റെ രൂപീകരണത്തിൽ മുൻ നിരയിൽ സഖാവ് ഏരത്ത് കണ്ടി ഉണ്ടായിരുന്നു. നീണ്ട 7 വർഷകാലം ഐക്യനാണയ സംഘത്തിൻ്റെ ഡയരക്ടർ ആകുകയും തുടർന്ന് കൽപത്തൂർ സർവ്വീസ് സഹകരണ ബേങ്കിൻ്റെ ഡയരക്ടർ ആയും പ്രവർത്തച്ചിരുന്നു. അചഞ്ചലമായ കമ്യൂണിസ്റ്റ് ജീവിതരീതിയും മനുഷ്യ സ്നേഹവും മരണം വരെ കാത്ത് സൂക്ഷിക്കാൻ സഖാവിന് സാധിച്ചു. കൽപത്തൂരിലെ ഒരു കമ്യൂണിസ്റ്റ് കാരണവർ കൂടി വിടവാങ്ങി. കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനത്തോടൊപ്പം കൽപത്തൂരിൽ അമ്പെയ്ത്ത്, കോൽകളി തുടങ്ങിയ കലാ കായിക വിനോദങ്ങളിലും സഖ്യവിൻ്റെ നിറസാന്നിധ്യം ഉണ്ടായിരുന്നു. സഖാവ് എരത്ത് കണ്ടി കുഞ്ഞിരാമൻ നായരുടെ നിര്യാണത്തിൽ സി.പി.ഐ നൊച്ചാട് ലോക്കൽ കമ്മിറ്റിക്ക് വേണ്ടി ആദരാജ്ഞലികൾ അർപ്പിച്ചു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.