ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ ആളില്ല, എന്നിട്ടും സ്വർണ്ണ വില ഉയരുന്നത് എന്തുകൊണ്ട്?

ചൈനയിയും ഇന്ത്യയിലെയും പരമ്പരാഗത റീട്ടെയിൽ സ്വർണം വാങ്ങുന്നവരുടെ എണ്ണം കുത്തനെ ഇടിഞ്ഞെങ്കിലും വിദേശ നിക്ഷേപകർ സ്വർണ്ണത്തിലേക്കുള്ള നിക്ഷേപം കുത്തനെ വർദ്ധിപ്പിച്ചിരിക്കുകയാണ്. ബ്ലൂംബെർഗ് ഡാറ്റ അനുസരിച്ച്, ഈ വർഷം എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകളിലേക്കുള്ള നിക്ഷേപം വടക്കേ അമേരിക്കയിലും യൂറോപ്പിലും കുത്തനെ ഉയർന്നു. 2009 ലെ വാർഷിക റെക്കോർഡിന് അടുത്തെത്തി കഴിഞ്ഞു ഇപ്പോഴത്തെ നിക്ഷേപം.

വിലക്കയറ്റം

അതേസമയം, സ്വർണ്ണ ബാറുകൾ, നാണയങ്ങൾ, ആഭരണങ്ങൾ എന്നിവ വാങ്ങുന്ന ലോകത്തിലെ ഏറ്റവും വലിയ രണ്ട് രാജ്യങ്ങളായ ചൈനയിലെയും ഇന്ത്യയിലെയും സ്വർണ ആവശ്യം കൊറോണ വൈറസ് മഹാമാരിയെ തുടർന്ന് ഇടിഞ്ഞു. ഇറക്കുമതി കുത്തനെ കുറഞ്ഞു. ലോക്ക്ഡൌണും മറ്റും നീക്കിയെങ്കിലും വിലക്കയറ്റം വാങ്ങലുകാരെ പിന്തിരിപ്പിക്കുന്നതിനാൽ വിൽപ്പന തിരിച്ചുപിടിക്കൽ വൈകുമെന്ന് ജ്വല്ലറി വ്യാപാരികൾ പറയുന്നു.

സ്വർണ നിക്ഷേപം

ഏഷ്യയിൽ ആവശ്യം കുറയുമെങ്കിലും യുഎസും യൂറോപ്യൻ നിക്ഷേപകരും സ്വർണ്ണത്തിൽ കൂടുതൽ താൽപര്യം കാണിക്കുമെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് ചില നിരീക്ഷകർ പറയുന്നു. വികസിത രാജ്യങ്ങളിലെ കൊറോണ പ്രതസന്ധി മൂലമുള്ള ഭയം നിക്ഷേപ ആവശ്യം ഈ വർഷത്തെ സ്വർണ്ണ വിലയിൽ 18% വർദ്ധനവിന് കാരണമായി. അതേ സമയം ഭൌതിക സ്വർണ ആവശ്യകത 8% കുറഞ്ഞതായാണ് ചില റിപ്പോർട്ടുകൾ. കേരളത്തിൽ സ്വർണ വില പവന് 36000 കടന്നു; പൊന്നിന് ചരിത്ര വില

ആവശ്യക്കാരുടെ എണ്ണം

മെറ്റൽ കൺസൾട്ടൻസി സ്ഥാപനമായ മെറ്റൽസ് ഫോക്കസ് ലിമിറ്റഡ് 2020 ൽ ചൈനീസ് സ്വർണ്ണാഭരണങ്ങളുടെ ഉപഭോഗത്തിൽ 23% ഇടിവാണ് പ്രവചിക്കുന്നത്. അതേസമയം ഇന്ത്യയിൽ ആവശ്യം 36% കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൈനീസ് സ്വർണ്ണ വിൽപ്പന 2019 നെ അപേക്ഷിച്ച് 30 ശതമാനം വരെ കുറവാണെന്ന് ചൈന ഗോൾഡ് അസോസിയേഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഴാങ് യോങ്‌താവോ പറഞ്ഞു.

ഇടിഎഫ് നിക്ഷേപം

ഇടിഎഫ് ആവശ്യക്കാരുടെ എണ്ണം ഉയർന്നിട്ടുണ്ട്. ബ്ലൂംബെർഗിന്റെ കണക്കുകൾ പ്രകാരം ഇടിഎഫുകളിലെ ഭൌതിക സ്വർണ്ണത്തിന്റെ ആവശ്യം ഈ വർഷം 600 ടണ്ണിലധികം ഉയർന്നു, ഇടിഎഫ് വരവ് 2009 ന് ശേഷം ആദ്യ പാദത്തിൽ ചൈനയിലും ഇന്ത്യയിലും റീട്ടെയിൽ വാങ്ങലിനെ മറികടന്നു. രണ്ടാം പാദത്തിലെ കണക്കുകൾ ഇതുവരെ ലഭ്യമല്ല. ജൂൺ വരെയുള്ള മൂന്ന് മാസങ്ങളിൽ ഇടിഎഫ് വാങ്ങൽ വർദ്ധിച്ചിട്ടുണ്ട്. കടപ്പാട്: malayalam.goodreturns.in

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.