ജൂലായ് 10 ന്റെ പണിമുടക്കിൽ ചരക്കു കടത്ത് വാഹന തൊഴിലാളികളും പങ്കെടുക്കും.


കോഴിക്കോട്:ഇന്ധന വിലവർദ്ധനവ് പിൻവലിക്കുക,പെട്രോളിയം ഉൽപന്നങ്ങൾ ജി.എസ്.ടിപരിധിയിൽ ഉൾപെടുത്തുക,കോവിഡ് ദുരിതബാധിതർക്ക് കേന്ദ്രസർക്കാർ സഹായം നൽകുക, തൊഴിലാളിവിരുദ്ധ തൊഴിൽ നിയമ ഭേദഗതികൾ പിൻവലിക്കുക, പൊതുമേഖലാ വിൽപന അവസാനിപ്പിക്കുക

ജി.പി എസ്സ് ഘടിപ്പിക്കൽ ദീർഘ ദൂരചരക്ക് വാഹനങ്ങൾക്ക് മാത്രം പരിമിതപ്പെടുത്തുകയും ഘടിപ്പിക്കാനുള്ള കാലാവധി നീട്ടി നൽകുക പോലീസ് മോട്ടോർ വെഹിക്കിൾ ജിയോളജി ഉദ്യാഗസ്ഥരുടെ പീഠനം അവസാനിപ്പിക്കുക കോവിഡ് കാലത്ത് നിർത്തിയിട്ട ഗുഡ്സ് വാഹനങൾക്ക് ടാക്സ് ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജൂലായ് 10ന് നടക്കുന്ന വാഹനപണിമുടക്കിൽ ചരക്കു വാഹന തൊഴിലാളികളും പങ്കെടുപ്പിക്കാൻ ഫെഡറേഷൻ സംസ്ഥാന കമ്മറ്റിയുടെതീരുമാനം വിജയിപ്പിക്കാൻ കോഴിക്കോട് ജില്ല ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യു ജില്ലാ കമ്മറ്റി തീരുമാനിച്ചു പണിമുടക്കിന് മുന്നോടിയായി കോവിഡ് മാനദണ്ഡം പാലിച്ച് ജ്യൂലായ് 8 ന് രാജ്ഭവനുമുമ്പിലും എജില്ലകളിലെ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുമ്പിലും പ്രധാന തൊഴിൽ കേന്ദ്രങ്ങളിലും പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കും.കാലത്ത് 11 മണി മുതൽ 12 മണി വരെയാണ് ധർണ്ണ
ലോറി, ടിപ്പർ , ടാങ്കർലോറി, എൽപിജി ട്രക്കുകൾ ,ടെംപോ , മിനിലോറി , റെഡിമിക്സ് ട്രക്കുകൾ ജെ.സി ബി ഇറ്റാച്ചി തുടങ്ങി മുഴുവൻ ചരക്കു വാഹനതൊഴിലാളികളും പണിമുടക്കുമെന്ന് ജില്ലാ പ്രസിഡണ്ട് സി.പി സുലൈമാനും ജനറൽ സെക്രട്ടറി പരാണ്ടി മനോജും എന്നിവർ അറിയിച്ചു.

.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.