എരവട്ടൂരിൽ ഡി.വൈ.എഫ്.ഐ. നേതൃത്വത്തിൽ ബിരിയാണി ചലഞ്ച്.

ബിരിയാണി ചലഞ്ച് : ആദ്യ വില്പന എരവട്ടൂരിലെ പി.കെ.ഗോവിന്ദന് നൽകി ഡി.വൈ.എഫ്.ഐ മേഖലാ കമ്മറ്റി അംഗം വി.സി.സനോജ് നിർവഹിക്കുന്നു.

പേരാമ്പ്ര:ഉച്ചയ്ക്കൊരു ബിരിയാണി കഴിച്ചാല്‍ നിങ്ങളുടെ പങ്കും സംഭാവനയായി ദുരിതാശ്വാസ നിധിയിലെത്തും. പേരാമ്പ്ര എരവട്ടൂരിലെ ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നേതൃത്വത്തിലാണ് ബിരിയാണി ചലഞ്ചിലൂടെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന സ്വരൂപിക്കുന്നത്. ഇതിലൂടെ ലഭിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കും.
ആവി പറക്കുന്ന ഒന്നാന്തരം ചിക്കൻ ബിരിയാണി ചൂടാറാതെ വാഴയിലയിൽ പൊതിയാക്കി ഡി.വൈ.എഫ്.ഐ പ്രവർത്തകർ പൊതിയൊന്നിന് നൂറുരൂപക്കാണ് വില്പന നടത്തുന്നത്. ഒറ്റ ദിവസം 1300 ഓളം ബിരിയാണിയാണ് വില്പന നടത്തി. എരവട്ടൂരിലെ ഡി.വൈ.എഫ്.ഐ യൂണിറ്റ് കമ്മിറ്റികൾ സംയുക്തമായി ബിരിയാണി ചലഞ്ച് നടത്തിയത്. മേഖലാ കമ്മറ്റി അംഗങ്ങളായ സനോജ് വി.സി.അനുരാഗ് പി, രതീഷ്.കെ.എം, സൂര്യ പ്രവീൺ, അമൽജിത്ത്, യൂണിറ്റ് സെക്രട്ടറിമാരായ അബിൻ ബാബു, ധനീഷ്, ആദർശ്, രമ്യ അഴകത്ത് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.