ഇന്ധന വിലവർദ്ധന വിനെതിരെ; സി.ഐ.ടി.യു ഓട്ടോറിക്ഷ കെട്ടിവലിച്ച് പ്രതിഷേധ സമരം സംഘടിപ്പിച്ചു.

ഓട്ടോ – ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യു പേരാമ്പ്ര മേഖല കമ്മറ്റിയുടെ നേതൃത്യത്തിൽ കേന്ദ്രസർക്കാർ ഓഫീസിന് മുന്നിലേക്ക് ഓട്ടോറിക്ഷ കെട്ടി വലിച്ച് പേരാമ്പ്ര പട്ടണത്തിലൂടെ നടന്ന സമരം.

പേരാമ്പ്ര:കഴിഞ്ഞരണ്ടാഴ്ചയിലേറെയായി പെട്രോളിന്റെയും ഡീസലിന്റെയും വില അനുദിനം വർദ്ധിപ്പിക്കുകയാണ്
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറയുമ്പോൾ നികുതി കൂട്ടി കേന്ദ്ര സർക്കാർ ജനത്തെ കൊള്ളയടിക്കുകയാണ് കോവിഡ് കാലത്ത് ദുരിതമനുഭവിച്ച് സർവ്വീസ് നടത്തുന്ന ഓട്ടോ- ടാക്സി തൊഴിലാളികളെ സംരക്ഷിക്കുന്നതിന് പകരം ഇന്ധന വില വർദ്ധിപ്പിച്ച് തൊഴിലാളികളെ കൊള്ളയടിക്കുകയാണ്. കൊറോണ ഭീതിയിൽ രാജ്യം നീങ്ങുമ്പോൾ തൊഴിൽ നിയമങ്ങൾ ഉൾപ്പടെ മാറ്റി രാജ്യത്തിൻ്റെ സമ്പത്ത് കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്ന കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഓട്ടോ – ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യു പേരാമ്പ്ര മേഖല കമ്മറ്റിയുടെ നേതൃത്യത്തിൽ കേന്ദ്രസർക്കാർ ഓഫീസിന് മുന്നിൽ ഓട്ടോറിക്ഷ കെട്ടി വലിച്ച് വന്ന് ധർണ്ണ സമരം സംഘടിപ്പിച്ചു.

പെട്രോളനും ഡീസലിനും അയൽ രാജ്യങ്ങളിൽ ഉള്ളതിനേക്കാൾ ഉയർന്ന വിലയാണ് ഇന്ത്യയിൽ.
രാജ്യാന്തര വിപണിയിൽ എണ്ണവില ഏറ്റവും താഴ്ന്ന കാലത്ത് എക്സൈസ് തീരുവ ഇനത്തിൽ ചരിത്രത്തിൽ ഇല്ലാത്ത വിലയാണ് ഉയർത്തിയത്
പേരാമ്പ്ര പോസ്റ്റ് ഓഫീസ് ധർണ്ണ സി.ഐ. ടി.യു ജില്ലാ കമ്മറ്റി അംഗം പരാണ്ടി മനോജും, ടെലിഫോൺ എക്സേഞ്ച് മുമ്പിൽ മേഖലാ സെക്രട്ടറി ഒ.ടി രാജുവും,എൽ.ഐ.സി ഓഫീസിന് മുമ്പിൽ യൂണിയൻ ജില്ലാ വൈസ് പ്രസിഡൻ്റ് സി.സി ദാസനും ഉദ്ഘാടനം ചെയ്തു.
സി.പി സി ബാബു ,സി.എം ബാബു,കെ. കെ. രാജൻ ,ജി.ടി ലിനീഷ് ,ടി.പി കെ പ്രദീപൻ ,എ.കെ രാമകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.