അടിയന്തരാവശ്യങ്ങൾ ഉന്നയിച്ച്‌ സിപിഐ എം നേതൃത്വത്തിൽ പ്രതിഷേധദിനം ആചരിച്ചു.

മേപ്പയ്യൂരിൽ നടന്ന പ്രതിഷേധദിന പരിപാടി ജില്ലാ കമ്മിറ്റി അംഗം എൻ.കെ.രാധ ഉദ്ഘടനനം ചെയ്യുന്നു.

പേരാമ്പ്ര: അടിയന്തരാവശ്യങ്ങൾ ഉന്നയിച്ച്‌ സിപിഐ എം നേതൃത്വത്തിൽ അഖിലേന്ത്യാ പ്രതിഷേധദിനം ആചരിച്ചു.  സംസ്‌ഥാന തലത്തിൽ  പ്രക്ഷോഭം സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം എസ്‌  രാമചന്ദ്രൻ പിള്ള തിരുവനന്തപുരത്ത് ഉദ്‌ഘാടനം ചെയ്‌തു. നിരവധി കേന്ദ്രങ്ങളിൽ ബ്രാഞ്ചുകമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രക്ഷോഭം നടന്നു. ശാരീരിക അകലം പാലിച്ചും മാസ്‌ക്‌ ധരിച്ചും ബ്രാഞ്ച്‌ തലത്തിലാണ്‌ പ്രതിഷേധം. പകൽ 11 മുതൽ 12 വരെയാണ്‌ നടന്നത്.

മേപ്പയ്യൂരിൽ നടന്ന പ്രതിഷേധദിന പരിപാടി ജില്ലാ കമ്മിറ്റി അംഗം എൻ.കെ.രാധ ഉദ്ഘടനനം ചെയ്തു. പാർട്ടി ഏരിയ കമ്മിറ്റി അംഗം കെ.ടി രാജൻ അദ്ധ്യക്ഷത വഹിച്ചു. എൽ.സി.സെക്രട്ടറി പി.പി.രാധ കൃഷ്ണൻ സ്വാഗതം പറഞ്ഞു.

പാർട്ടി എരിയാ കമ്മിറ്റി അംഗം പി.പ്രസന്ന
എൽ.സി അംഗം കെ.കെ വിജിത്ത്, അരുൺ. ജി ദേവ്, എന്നിവർ അഭിവാദ്യം ചെയ്തു

എരവട്ടൂർ കനാൽ മുക്കിൽ നടന്ന സമരത്തിൽ നിന്ന്

ആദായനികുതിദായകരില്ലാത്ത എല്ലാ കുടുംബങ്ങൾക്കും ആറ്‌ മാസത്തേക്ക്‌ പ്രതിമാസം 7,500 രൂപവീതം നൽകുക, എല്ലാ മാസവും ഒരാൾക്ക്‌ പത്ത്‌ കിലോ വീതം ഭക്ഷ്യധാന്യം സൗജന്യമായി നൽകുക, തൊഴിലുറപ്പ്‌ പദ്ധതിയുടെ വേതനം വർധിപ്പിച്ച്‌  200 തൊഴിൽദിനം ലഭ്യമാക്കുക, നഗരങ്ങളിലെ പാവപ്പെട്ടവർക്കും തൊഴിലുറപ്പ്‌ പദ്ധതി നടപ്പാക്കുക, അർഹരായ എല്ലാവർക്കും തൊഴിൽരഹിതവേതനം ഉടൻ നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ പ്രക്ഷോഭം.ദേശീയ ആസ്‌തികൾ കൊള്ളയടിക്കൽ, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം, തൊഴിൽനിയമങ്ങൾ റദ്ദാക്കൽ എന്നീവിഷയങ്ങൾ ഇന്നയിച്ചാണ്‌  പ്രതിഷേധം.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.