മൊബൈൽ നെറ്റ് വർക്ക് അപര്യാപ്തത: കല്പത്തൂരിൽ വിദ്യാർത്ഥികൾ പ്രയാസത്തിൽ

പേരാമ്പ്ര: മൊബൈൽ നെറ്റ് വർക്ക് അപര്യാപ്തത കാരണം സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഓൺലൈൻ വിദ്യാഭ്യാസ പരിപാടികൾ വേണ്ടത്ര ഉപയോഗപ്പെടുത്താൻ സാധിക്കാതെ കല്പത്തൂരിൽ വിദ്യാർഥികൾ പ്രയാസപ്പെടുന്നു. രാമല്ലൂർ, രയരോത്ത് മുക്ക്, വായനശാല, അഞ്ചാംപീടിക, കൊളോപ്പാറ, വെള്ളിലോട്, എടത്തുംഭാഗം ,മമ്മിളിക്കുളം, കോഴിമുക്ക് പ്രദേശത്തുള്ള വിദ്യാർത്ഥികളാണ് കൂടുതലും പ്രയാസത്തിലായത്. വിക്ടേഴ്‌സ് ചാനലിൽ ക്ലാസുകൾ സംപ്രേഷണം ഉണ്ടെങ്കിലും അത് ആ സമയത്ത്‌ തന്നെ കാണേണ്ടതുണ്ട്. ഇല്ലെങ്കിൽ ക്ലാസ് നഷ്ടപ്പെടും. മഴക്കാലമായതിനാൽ കറന്റ് പോകുന്നതും പല വീടുകളിലും ടി.വിയും അനുബന്ധ ഉപകരണങ്ങൾ ഇല്ലാത്തതും പ്രയാസമാവുന്നു. ടി.വി വങ്ങണമെങ്കിൽ പതിനയ്യായിരം രൂപയോളം ആവശ്യമാണ്. റീചാർജിന് മാസം 250 രൂപയും വേണം.

മൊബൈൽ നെറ്റ് വർക്ക് ഉപയോഗിച്ച് യൂട്യൂബിൽ ഏത് സമയത്തും ക്ലാസ് വീണ്ടും വീണ്ടും കാണാൻ സാധിക്കുമെന്നതിനാൽ കൂടുതൽ കുട്ടികളും ആശ്രയിക്കുന്നത് യൂട്യൂബ് ആണ്. അത് തടസ്സമില്ലാതെ കാണണമെങ്കിൽ മൊബൈൽ നെറ്റവർക്ക് വേണ്ടവിധം വേണം. മൊബൈൽ റീചാർജ് ചെയ്യാൻ 150 രൂപ മുതൽ 200 വരെയേ മാസം വേണ്ടി വരുള്ളൂ. നേരത്തെ നല്ല റേഞ്ച് ഉള്ള ഈ സ്ഥലങ്ങളിൽ പലതും അടുത്ത കാലത്തായി റേഞ്ച് കുറഞ്ഞതായും ആളുകൾ പരാതിപ്പെടുന്നു. സ്വകാര്യ കമ്പനികൾ ഈ പ്രദേശങ്ങളിൽ ടവർ നിർമ്മാണത്തിന് ശ്രമം നടത്തിയപ്പോൾ പ്രദേശവാസികളുടെ എതിർപ്പിനെ തുടർന്ന് നിന്നുപോയിരുന്നു. കല്പത്തൂരിലെയും അഞ്ചാംപീടികയിലെയും റേഷൻ കടകളിൽ നെറ്റ് വർക്ക് പ്രശ്നം കാരണം പലപ്പോഴും സാങ്കേതിക പ്രശ്നങ്ങൾ സൃഷിക്കുന്നത് റേഷൻ കടയിൽ എത്തുന്നവർക്ക് സമയനഷ്ടം ഉണ്ടാവാറുണ്ടെന്ന പരാതിയും നിലവിലുണ്ട്. അധികാരികൾ പ്രശ്‌നത്തിന് പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് വിദ്യാർഥികളും രക്ഷിതാക്കളും.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.