ഓൺലൈൻ പരിസ്ഥിതി ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു.

കോഴിക്കോട്:ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജൈവവൈവിധ്യ പരിസ്ഥിതി സംഘടനയായ ഗ്രീൻ ഹാബിറ്റാറ്റ് ഓൺലൈൻ പരിസ്ഥിതി ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. മൊബൈല്‍ ഫോണിലും, ക്യാമറയിലും പകര്‍ത്തിയ ഫോട്ടോകള്‍ 2020 ജൂൺ 15 ഇന്ത്യൻ സമയം വൈകീട്ട് 5 വരെ സമര്‍പ്പിക്കാവുന്നതാണ്. പ്രകൃതിയിലെ ജൈവവൈവിധ്യം ആധാരമാക്കിയുള്ള ചിത്രങ്ങള്‍ക്കാണ് അവാര്‍ഡ് നല്‍കുക. ഫോട്ടോക്ക് ഹ്രസ്വ വിവരണവും ഉള്‍പ്പെടുത്തേണ്ടതാണ്.
പ്രായഭേദമെന്യേ ആര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം.

greenhabitatngo@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ ഫോട്ടോയും വിവരങ്ങളും അയയ്‌ക്കേണ്ടതാണ്.

മത്സരാര്‍ത്ഥി തന്നെ എടുത്തതും, പരിസ്ഥിതിയുമായുള്ള ബന്ധപ്പെട്ടതുമായ ഫോട്ടോഗ്രാഫുകളായിരിക്കണം മത്സരത്തിന് അയക്കേണ്ടത്. ഫോട്ടോയുടെ വലിപ്പം 10MBയില്‍ കൂടരുത്. ചിത്രത്തില്‍ മാറ്റങ്ങള്‍ അനുവദിക്കില്ല. എന്നാല്‍ തെളിച്ചം (Brightness), നിറം (Colour Correction) എന്നിവ മാറ്റാവുന്നതാണ്. മറ്റു പരിവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്ന പക്ഷം അത് മത്സരത്തിന് പരിഗണിക്കുന്നതല്ല. ആവശ്യപ്പെട്ടാല്‍ യഥാര്‍ത്ഥചിത്രം (Raw /JPEG) സമര്‍പ്പിക്കേണ്ടതാണ്.
തെരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങൾ ഓൺലൈൻ വോട്ടിങ്ങിനായി ജൂൺ 20 നു ഗ്രീൻ ഹാബിറ്റാറ്റ് ന്റെ ഫേസ്ബുക് പേജിൽ http://www.facebook.com/greenhabitatngo പ്രസിദ്ധീകരിക്കുന്നതാണ്.
ജൂൺ 20 മുതൽ 30 വരെ ആയിരിക്കും വോട്ടിങ്ങിനുള്ള സമയം.

കൂടുതൽ വിവരങ്ങള്‍ക്ക് ഫോണ്‍ : 9995961407, 8289880981

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.