അതി ജീവനത്തിന്റെ വിളവു പാടങ്ങൾ ഒരുക്കി പേരാമ്പ്ര മേഖലാ വനിതാ സഹകരണസംഘം

കൃഷി നടൽ ഉദ്ഘാടനം സൊസൈറ്റി പ്രസിഡണ്ട് അഡ്വ: വി.കെ പ്രസന്ന നിർവ്വഹിക്കുന്നു.


പേരാമ്പ്ര: കോവിഡ് 19 മഹാമാരിയിൽ ലോകം വിറങ്ങലിച്ച് നിൽക്കുമ്പോൾ കൃഷിയിറക്കി മാതൃകയാവുകയാണ് പേരാമ്പ്ര വനിതാ സഹകരണ സംഘം സംഘത്തിന്റെ നേതൃത്വത്തിൽ ഒരു ഏക്കർ തരിശുനിലമാണ് കൃഷിയോഗ്യമാക്കിയത്. മരച്ചീനി,ചേമ്പ്, ചേന, പച്ചക്കറി കൃഷിയിലൂടെ സാമൂഹ്യ സേവനത്തിന്റെ പുതിയ ഇടപെടലുകൾ സൃഷ്ടിക്കുകയാണ് സ്ത്രീകളുടെ ഈ കൂട്ടായ്മ. ലോക് ഡൗൺ സമയത്തെ എങ്ങനെ ഉപയോഗിക്കാം എന്നതിന്റെ സാമൂഹ്യ മാതൃകയ്ക്ക് സംഘം ഭരണ സമിതി അംഗങ്ങളും ജീവനക്കാരുമാണ് നേതൃത്വം നൽകുന്നത്.പരിപാടിയുടെ ഉദ്ഘാടനം സൊസൈറ്റി പ്രസിഡണ്ട് അഡ്വ: വി.കെ പ്രസന്ന നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് എൻ കെ അജിത, സെക്രട്ടറി പി.ശ്രീജിനി എന്നിവർ സംസാരിച്ചു. കേരള സർക്കാർ പദ്ധതി സുഭിക്ഷ കേരളത്തിന്റെ സഹകരണ വകുപ്പ് ഉപപദ്ധതിയിലൂടെയാണ് സംഘം കൃഷിയിറക്കിയിരിക്കുന്നത്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.