ചക്കിട്ടപാറ സഹകരണ ബാങ്ക് സൗജന്യ ഭക്ഷ്യകിറ്റുമായി വീടുകളിലേക്ക്

[[മെയ്‌ 18 തിങ്കളാഴ്ച രാവിലെ 10 മണിക്ക് കേരള തൊഴിൽ എക്സ്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കും. പഞ്ചായത്ത്‌ പ്രസിഡന്റ്‌  ഷീജ ശശി അദ്ധ്യക്ഷയാവും]]

ബാങ്ക് തയ്യാറാക്കി വെച്ച ഭഷ്യ കിറ്റ്

ചക്കിട്ടപാറ: കോവിഡ് 19 വിതച്ച ദുരിതത്തിന് ആശ്വാസമേകാൻ ചക്കിട്ടപാറ സർവീസ് സഹകരണ ബാങ്ക് നൽകുന്ന സൗജന്യ ഭക്ഷ്യകിറ്റ് വിതരണത്തിനായി തയ്യാറാവുന്നു. ചക്കിട്ടപാറ പഞ്ചായത്തിലെ മുഴുവൻ കുടുംബങ്ങൾക്കുമാണ് കിറ്റ് നൽകുന്നത്. കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം മെയ്‌ 18 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ബഹു. കേരള തൊഴിൽ എക്സ്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിക്കും. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീജ ശശി അദ്ധ്യക്ഷത വഹിക്കും.മുപ്പത് ലക്ഷം രൂപ ചെലവഴിച്ചാണ് പഞ്ചായത്തിലെ അയ്യായിരത്തി അഞ്ഞൂറിലധികം കുടുംബങ്ങൾക്ക് കിറ്റുകൾ എത്തിക്കുന്നത്. ബാങ്കിലെ ജീവനക്കാരും ഭരണസമിതി അംഗങ്ങളും വരും ദിവസങ്ങളിൽ കിറ്റ് വീടുകളിൽ എത്തിച്ച് നൽകും. ബാങ്ക് നേരത്തെ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളമുൾപ്പെടെ ഇരുപത്തിയഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അംഗങ്ങളുടെ ലാഭവിഹിതം ബാങ്കിന്റെ പൊതുനന്മ ഫണ്ടിലേക്ക് മാറ്റുന്നതിന് വാർഷിക പൊതുയോഗം ഐകകണ്ടേന തീരുമാനം എടുത്തിരുന്നു. ഈ തുക ഉപയോഗിച്ചാണ് ബാങ്ക് കോവിഡ് ദുരിതാശ്വാസ പ്രവർത്തനം നടത്തിവരുന്നത്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.