അവധിക്കാലത്ത് വിദ്യാർത്ഥികൾക്ക് വേറിട്ട പ്രവർത്തനങ്ങൾ ഒരുക്കി എ.എം.എൽ.പി വില്ലൂർ

[[കുട്ടികളുടെ മാനസിക ഉല്ലാസത്തിനായി വിവിധ ചലഞ്ചുകളവതരിപ്പിച്ച് ശ്രദ്ധേയമാവുകയാണ് എ.എം.എൽ.പി സ്കൂൾ വില്ലൂർ.സ്കൂൾ യൂട്യൂബ് ചാനലിലൂടെയും,വാട്സപ്പ് ഗ്രൂപ്പിലൂടെയുമാണ് വേറിട്ട പ്രവർത്തനങ്ങൾ നടത്തുന്നത്.]]

എ.എം.എൽ.പി സ്കൂൾ വില്ലൂർ

കോട്ടക്കൽ : അപ്രതീക്ഷമായി വന്നെത്തിയ അവധിക്കാലവും കോവിഡിനെ നിയന്ത്രിക്കാനായി ഏർപ്പെടുത്തിയ ലോക്ക് ഡൗണിലും വീട്ടിൽ ഇരിക്കേണ്ടിവന്ന കുട്ടികളുടെ മാനസിക ഉല്ലാസത്തിനായി വിവിധ ചലഞ്ചുകളവതരിപ്പിച്ച് ശ്രദ്ധേയമാവുകയാണ് എ.എം.എൽ.പി സ്കൂൾ വില്ലൂർ.സ്കൂൾ യൂട്യൂബ് ചാനലിലൂടെയും,വാട്സപ്പ് ഗ്രൂപ്പിലൂടെയുമാണ് വേറിട്ട പ്രവർത്തനങ്ങൾ നടത്തുന്നത്. കുട്ടികൾ അവർക്കറിയുന്ന കഥകൾ, പാട്ടുകൾ, ആംഗ്യപ്പാട്ടുകൾ, മോണോ ആക്ട് ,മിമിക്രി എന്നിവ അവതരിപ്പിച്ച്  രക്ഷിതാക്കളുടെ സഹായത്തോടെ ഷൂട്ട് ചെയ്ത് സ്കൂളിലേക്ക് വാട്സപ്പ് ചെയ്യുന്നു. അവ അധ്യാപകർ എഡിറ്റ് ചെയ്ത് സ്കൂളിന്റെ സ്വന്തം യൂടൂബ് ചാനലായ റിഥം വിഷനിൽ ലും ഫെയ്സ് ബുക്ക് പേജിലും നൽകുന്നതാണ് ആദ്യ ചലഞ്ച് എൽ.കെ .ജി മുതൽ നാലാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളാണ് ചലഞ്ചിൽ പങ്കെടുക്കുന്നത്. കുടുംബത്തിലെ ജനാധിപത്യം എന്ന വിഷയത്തിൽ അമ്മ ഒരു ദിവസം ചെയ്യുന്ന ജോലികൾ നിരീക്ഷിച്ച് കുറിപ്പ് തയ്യാറാക്കൽ, കുട്ടി പാചകം അച്ഛന് പായാനുള്ളത് ,ആദ്യകാല വീട്ടുപകരണങ്ങളെ ക്കുറിച്ച് വർണ്ണിച്ചെഴുതൽ , പത്രവായന മത്സരം തുടങ്ങിയ പ്രവർത്തനങ്ങളാണ് നൽകുന്നത്. മികച്ച പ്രവർത്തനങ്ങൾക്ക് സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഹെഡ്മാസ്റ്റർ ടി.സി സിദിൻ, കെ.പി ഏലിയാമ്മ, കെ .മൊയ്തീൻ കുട്ടി  പി.ഫസീല ,എം.സെൽവ എന്നിവർ പ്രവർത്തനങ്ങൾ ഓൺലൈനിലൂടെ ഏകോപിപ്പിക്കുന്നു.

http://www.youtube.com/rhythm vision amlps villur എന്ന ചാനലിൽ പരിപാടികൾ കാണാവുന്നതാണ്

ഫോട്ടോ : സ്കൂൾ ചാനൽ ലോഗോ

ഫോൺ :9446359229

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.