പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരെയും ജിവനക്കാരെയും ബി ജെ പി പ്രവർത്തകർ ആദരിച്ചു.

ബി ജെ പി ജില്ല ജനറൽ സെക്രട്രി എം.മോഹനൻ മാസ്റ്റർ മെഡിക്കൽ ഓഫിസർ വിനോദ് കുമാറിനെ പൊന്നാടയണിയിക്കുന്നു.

കോഴിക്കോട് :പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരെയും ജിവനക്കാരെയും ബി ജെ പി പ്രവർത്തകർ ആദരിച്ചു. കൊറോണ വൈറസ്സ് വ്യാപനം തടയുന്നതിൽ ജിവൻ പണയം വെച്ച് സുത്യർഹ സേവനം നടത്തുന്ന പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരെയും ജിവനക്കാരയും ബി ജെ പി പ്രവർത്തകർ ആദരിച്ചു. കോവിഡിനെതിരെ പ്രവർത്തിക്കുന്നവരെ ആദരിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും, ബി ജെ പി അദ്ധ്യക്ഷൻ ജെ.പിഡ്ഡയുടെയും ആഹ്വാനത്തിൻ്റെ അടിസ്ഥാനത്തിലാണ് പരിപാടി നടത്തിയത് .ഒരു വർഷം മുമ്പ് നിപ്പ രോഗം സ്ഥിതികരിക്കുകയും പ്രതിരോധ പ്രവർത്തനത്തിന് മുൻനിരയിൽ നിന്ന് പ്രവർത്തിച്ചവരാണ് താലുക്ക് ആശുപത്രി ജീവനക്കാർ.നിപ്പ പ്രതിരോധ പ്രവർത്തനത്തിനിടെ ജിവൻ നഷ്ടപ്പെട്ട പേരാമ്പ്ര താലൂക്ക് ആശുപത്രി നഴ്സ്സ് ലിനിയെ സ്മരിച്ചു കൊണ്ടാണ് പരിപാടി ആരംഭിച്ചത്. ആശുപത്രി പരിധിക്കുള്ളിൽ ചങ്ങരോത്ത് പഞ്ചായത്തിൽഇപ്പോൾ കോവിഡ് 19 ഒരു രോഗിക്ക് സ്ഥിതികരിച്ചതിന്നാൽ ഡോക്ടർമാരും മെഡിക്കൽ ജിവനക്കാരും മുഴുവൻ സമയ പ്രതിരോധ പ്രവർത്തനത്തിലാണ് . മെഡിക്കൽ ഓഫിസർ വിനോദ് കുമാറിനെ പൊന്നാടയണിയിച്ച് ബി ജെ പി ജില്ല ജനറൽ സെക്രട്രി എം.മോഹനൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയതു. കർഷകമോർച്ച സംസ്ഥാന സെക്രട്ടറികെ. കെ രജിഷ് ആശുപത്രി നഴ്സിംഗ് സുപ്രണ്ട് ജാനകിയെ ആരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ശശിധരൻ, കെ.കെ.ജിനിൽ ,ബാലാമണി എന്നി ജീവനക്കാരെയും ചടങ്ങിൽ ആദരിച്ചു.ചടങ്ങിൽ ബിജെപി നേതാക്കളായ തറമൽ രാഗേഷ് ,കെ എം ബാലകൃഷ്ണൻ, കെ.എം, സുധാകരൻ, സി കെ.ഷാജു, കെ.കെ.സുനോജൻ, വാർഡ് മെമ്പർ ബിജു ക്യഷ്ണൻ, പ്രസൂൺ കല്പോട് എന്നിവർ സംബന്ധിച്ചു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.