കൊറോണ സ്ഥിരികരിച്ച ചങ്ങരോത്ത്പഞ്ചായത്തിൽ ജാഗ്രത ശക്തമാക്കാൻ തീരുമാനം.

പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്ത് പരിധിയിലുള്ള താമസക്കാരന് കൊറോണ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ ജാഗ്രത ശക്തമാക്കാന്‍ പഞ്ചായത്ത് ഭരണ സമിതി അടിയന്തര യോഗം തീരുമാനിച്ചു. കൊറോണ സ്ഥിരികരിച്ച സ്വദേശിയുടെ വാര്‍ഡില്‍ അടിയന്തര ആര്‍.ആര്‍.ടി. യോഗം വിളിച്ചു ചേര്‍ത്ത് സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തതിട്ടുണ്ട്.

ഇദ്ദേഹം വീട്ടില്‍ എത്തിയ ശേഷം നിരീക്ഷണത്തില്‍ കഴിഞ്ഞതായാണ് വിവരം. എത്തിയതു മുതല്‍ ആരോഗ്യ പ്രവര്‍ത്തകരും പേരാമ്പ്ര പോലീസും സ്ഥലത്തെത്തി മുന്‍ കരുതല്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. നിസാമുദ്ദീനിലെ കൊറോണ വ്യാപനം ഉയര്‍ന്നുവന്നപ്പോള്‍ പ്രത്യേകം ശ്രദ്ധയുണ്ടായി. കര്‍ശന നിരീക്ഷണത്തിലായിരുന്ന ഇയാളെ പിന്നിട് സാമ്പിള്‍ പരിശോധനക്കായി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇദ്ദേഹത്തെ കാറില്‍ വീട്ടില്‍ എത്തിച്ച ഡ്രൈവര്‍ ഉള്‍പ്പടെ വീട്ടില്‍ നിരീക്ഷണത്തിലാണ്.

കൊറേടണ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ പഞ്ചായത്ത് പരിധിയില്‍ ജനങ്ങള്‍ പുറത്തിറങ്ങുന്നത് പരമാവധി കുറക്കാന്‍ കടകള്‍ വൈകീട്ട് മൂന്നിന് അടക്കാന്‍ നിര്‍ദ്ദേശിച്ചു. കൊറോണ സ്ഥിരീകരിച്ച വ്യക്തി താമസിച്ച പ്രദേശത്തും പഞ്ചായത്തിലെ പ്രധാന ടൗണുകളിലും ചൊവ്വാഴ്ച അഗ്‌നി രക്ഷാ സേനയുടെ സഹായത്തോടെ അണുനശീകരണം നടത്തും. എല്ലാ വാര്‍ഡുകളിലും ജാഗ്രത സമിതിയുടെ നേതൃത്വത്തില്‍ മുന്‍ കരുതല്‍ നടപടി കര്‍ശനമാക്കും. ഇക്കാര്യം അറിയിച്ച് മൈക്ക് അനൗണ്‍സ്‌മെന്റും നടത്തി.

പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ലീല, വൈസ് പ്രസിഡന്റ് മൂസ കോത്തമ്പ്ര, മെഡിക്കല്‍ ഓഫീസര്‍ ബിജേഷ് ഭാസ്‌ക്കര്‍ , ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ എ.ടി. പ്രമീള പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍മാരായ ഇ.ടി. സരീഷ്, വി.കെ. സുമതി, സഫിയ പടിഞ്ഞാറയില്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.