കൊറോണ കാലത്തെ ബദൽ; ബാങ്ക് മാൾ സൂപ്പർ മാർക്കറ്റ് പേരാമ്പ്ര

[[കൊറോണക്കാലത്ത് ആളുകൾക്ക് പുറത്തിറങ്ങാനുള്ള പ്രയാസങ്ങൾ പരിഹരിക്കാൻ ബാങ്ക് മാൾ സാധനങ്ങൾ വീട്ടിലെത്തിച്ചു നൽകുന്നതിനുള്ള സംവിധാങ്ങൾ നേരത്തെ ഒരിക്കിയിരുന്നു. ]]

പേരാമ്പ്ര: നാട്ടിൽ വിലക്കയറ്റം രൂക്ഷമാകുന്ന ഒരു സാഹചര്യത്തിലാണ് പൊതുവിപണിയില്‍ ശക്തമായി ഇടപെട്ട് ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയിൽ എല്ലാവിധ പല വ്യഞ്‌ജനങ്ങളും വീട്ടുപകരണങ്ങളും ന്യായമായ വിലയിൽ ലഭ്യമാക്കുന്നതിന് പേരാമ്പ്ര പൈതോത്ത് റോഡിൽ 2017ൽ ചക്കിട്ടപാറ സർവ്വീസ് സഹകരണ ബാങ്ക് ഒരു സൂപ്പർമാർക്കറ്റ് പ്രവർത്തനം ആരംഭിച്ചത്.

കൊറോണ കാലത്ത് ബാങ്ക് മാൾ ന്യായവിലക്ക്
സാധനങ്ങൾ ഇഷ്ടം പോലെ നൽകുന്നു.ലോക് ഡൗൺ കാലത്ത് വീടുകളിലേക്ക് (ഡലിവറി ചാർജില്ലാതെ) അവശ്യ സാധനങ്ങൾ എത്തിക്കുന്നു. പച്ചക്കറിക്കും, ഫ്രൂട്ട്സിനും അധിക വിലയില്ല, മാർക്കറ്റ് വിലയേക്കാൾ കുറവ്.
സർക്കാറിൻ്റെ എല്ലാ സുരക്ഷാ മാനദണ്ഢങ്ങളും പാലിച്ചാണ് സൂപ്പർ മാർക്കറ്റ് പ്രവർത്തിക്കുന്നത്.
കൈകഴുകൽ കേന്ദ്രം, ഒര് മീറ്റർ അകലത്തിൽ ഇരിപ്പിടങ്ങൾ, ഇടക്ക് മൈക്കിലൂടെ ബോധവൽക്കരണം.സാധനങ്ങൾക്ക് ലിസ്റ്റ് കൊടുത്താൽ ജീവനക്കാർ പേക്ക് ചെയ്ത് മുന്നിലെത്തിക്കുന്നു.ഇതിനൊക്കെ മേൽനോട്ടം വഹിച്ച് ബാങ്ക് പ്രസിഡണ്ട് രഘു മാഷ് മിക്കവാറും സമയം ബാങ്ക് മാളിൽ ഉണ്ടാവും, ബാങ്ക് സെക്രട്ടറി വി.ഗംഗാധരൻ, മാനേജർ പി.വി.വിപിൻദാസ്, പി.ജെ. സന്ദേശൻ ഫ്ലോർമാനേജർ സനൂപ് എന്നിവരും സജീവമായി ഇടപെടുന്നു.കൂടാതെ ബാങ്ക് ജീവനക്കാർ ഭരണ സമിതി മെമ്പർമാർ, കുന്നങ്കണ്ടി ബിജു തുടങ്ങിയവരും പ്രവർത്തന രംഗത്തുണ്ട്.

കൊറോണക്കാലത്ത് ആളുകൾക്ക് പുറത്തിറങ്ങാനുള്ള പ്രയാസങ്ങൾ പരിഹരിക്കാൻ ബാങ്ക് മാൾ സാധനങ്ങൾ വീട്ടിലെത്തിച്ചു നൽകുന്നതിനുള്ള സംവിധാങ്ങൾ നേരത്തെ ഒരിക്കിയിരുന്നു..
Free Home delivey…
WhatsApp : 9048890533 , 9207279908

സേവനങ്ങൾ

കോവിഡ് -19 മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബാങ്ക് 25 ലക്ഷം രൂപയാണ് നൽകിയത്. കഴിഞ്ഞ പ്രളയകാലത്ത് ബാങ്ക് 50 ലക്ഷം രൂപയും, മുപ്പതോളം വയറിംഗ് പ്ലംബിംഗ് തൊഴിലാളികളെ പ്രളയബാധിത പ്രദേശങ്ങളിൽ എത്തിച്ച് സൗജന്യ സേവനങ്ങൾ നൽകി. കൂടാതെ  കാൻസർ രോഗികൾക്കും, കിഡ്നി രോഗം ബാധിച്ച് ഡയാലിസിന് വിധേയരാകുന്നവർക്കുംപ്രതിമാസ പെൻഷൻ നൽകി വരുന്നു. പാവങ്ങൾക്ക് വീടുകൾ വെച്ചു നൽകി. നിർദ്ധനനായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്, ചക്കിട്ടപാറയിലെ യാത്ര ദുരിതത്തിന് രണ്ട് ബസ്സുകൾ സർവ്വീസ് ആരംഭിച്ചു.  അങ്ങനെ  കോവിഡ് കാലത്തും, ജനോപകാര പ്രദമായ പ്രവർത്തനം നടത്തി ചക്കിട്ടിപാറ സർവ്വീസ് സഹകരണ ബാങ്ക് മാതൃകയാവുന്നു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.