മലയോര ജീവകാരുണ്യ മിഷന്റെ പ്രവർത്തനം മാതൃകപരം.

മിഷൻ സെക്രട്ടറി ഇ.എം.ശ്രീജിത്ത് സൗജന്യ ഭക്ഷണ കിറ്റ് വിതരണം ചെയ്യുന്നു.

പേരാമ്പ്ര: കൊറോണ പ്രതിരോധ പ്രവർത്തനത്തിൽ ചക്കിട്ടപാറ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയോര ജീവകാരുണ്യ മിഷന്റെ പ്രവർത്തനം മാതൃകപരം. 5 വർഷംമുൻപ് ചക്കിട്ടപ്പാറയിലെ ഒരുപറ്റം യുവാക്കളുടെ മനസിൽ ഉദിച്ച വാട്സാപ് കൂട്ടായ്മ ഇന്ന് 5 പഞ്ചായത്തുകളിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറ്റടെത്ത് നടത്തുന്ന ഒരു വലിയ കൂട്ടായ്മയായി മാറി.

കോവിഡ്19ന്റെ പശ്ചാത്തലത്തിൽ   സാമൂഹിക പ്രതിബദ്ധതയുള്ള ഒരു സംഘടന എന്ന നിലയില്‍ നാട്ടിലെ ജനങ്ങള്‍ക്ക് അനുഭവപ്പെടുന്ന ദുരിതങ്ങളിലും , പ്രയാസങ്ങളിലും, അവരെ സഹായിക്കുവാൻ മിഷൻ പ്രവർത്തകർ മുന്നിട്ടിറങ്ങി.പേരാമ്പ്ര താലൂക്ക് ആശുപത്രി, പെരുവണ്ണാമൂഴി,കുത്താളി പി എച്ച് സി, പേരാമ്പ്ര ഫയർഫോഴ്സ് ,പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷൻ എന്നിവടങ്ങളിൽ മാസ്ക് വിതരണം നടത്തി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സൗജന്യമായി മരുന്ന് വിതരണം ചെയ്തു വരുന്നു.കൂടാതെ ഭക്ഷണകിറ്റ് വിതരണവും നടത്തുന്നുണ്ട്.പൊതു സ്ഥലങ്ങളിൽ ഹാൻഡ് സാനിറ്റൈസർ നൽകി. ഹെൽപ് ഡെസ്ക് ആരംഭിച്ചു.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 30 രോഗികൾക്ക് മാസം തോറും 1000 രൂപയുടെ മരുന്ന് സൗജന്യമായി നൽകുന്നുണ്ട്. ചക്കിട്ടപാറ, കൂരാച്ചുണ്ട്, ചങ്ങരോത്ത്, മരുതോങ്കര, കുത്താളി എന്നീ പഞ്ചായത്തുകളിലെ 250 അംഗങ്ങളാണ് മിഷന്റെ പ്രധാന പ്രവർത്തകർ.മലയോര ജീവകാരുണ്യ മിഷന് ആവശ്യമായ സാമ്പത്തികം ആദ്യം പ്രവർത്തകർ സ്വന്തമായി എടുക്കുയും പിന്നീട് പ്രവാസികൾ, സർക്കാർ ജീവനക്കാർ, വ്യാപാരികൾ എന്നിവരിൽ

നിന്നും സമാഹരിച്ചുമാണ് പ്രവർത്തനം നടത്തുന്നത്. മിഷൻ സെക്രട്ടറി ഇ.എം ശ്രീജിത്ത്. പ്രസിഡന്റ് റഷീദ് മുതുകാട്, ടി.പി.രാജീവൻ, അമൽ അശോകൻ, വി.വി അനീഷ്, കെ.കെ.അനീഷ്, കെ.ജി.അരുൺ കൂരാച്ചുണ്ട്, പി.എസ്. ജിനീഷ്, മിഥുൻ കാപ്പിൽ, ദിലീഷ്, ചക്കിട്ടപാറ, പി.ടി.ബഷീർ, വി.പി.അനിയൻ, എം.പി.പ്രകാശൻ എന്നിവരാണ് പ്രവർത്തനത്തിന് നേതൃത്വം കൊടുക്കുന്നത്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.