കാലവർഷക്കെടുതി: കർഷകർക്ക് നഷ്ടപരിഹാരം ഉടൻ വിതരണം ചെയ്യണം കർഷകമോർച്ച.

കർഷകമോർച്ച സംസ്ഥാന സെക്രട്ടറി കെ.കെ.രജിഷ്

പേരാമ്പ്ര: ഇക്കഴിഞ്ഞ പ്രളയകാലത്ത് കാലവർഷക്കെടുതിയിൽ കാർഷിക വിളകളും ഉൽപ്പന്നങ്ങളും. വസ്തുവകകളും നഷ്ടപ്പെട്ട കർഷകർക്ക് നഷ്ടപരിഹാരം ഉടൻ വിതരണം ചെയ്യണമെന്ന് കർഷകമോർച്ച സംസ്ഥാന സെക്രട്ടറി കെ.കെ.രജിഷ് ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ പ്രളയകാലത്തെ തുക മാത്രമല്ല കഴിഞ്ഞ വർഷത്തെ നഷ്ടപരിഹരതുകയും പലർക്കും ലഭിച്ചിട്ടില്ല. കർഷകർ പ്രിമിയം അടച്ച വിള ഇൻഷുറൻസ് തുകയും ലഭിക്കാത്തത് അപല നിയമാണ്: പ്രളയകാലത്ത് കർഷകർക്ക് നഷ്ടങ്ങൾ ഒരു മാസം കൊണ്ട് നൽകുമെന്നാണ് വകുപ്പ് മന്തി പറഞ്ഞതെകിൽ മാസം 8 കഴിഞ്ഞിട്ടും കർഷകർ ദുരിതത്തിലാണ്. കോ വിഡ് ദുരിത പാശ്ചാത്തലത്തിൽ സർക്കാർ അടിയന്തിരമായി ഇക്കാര്യത്തിൽ ഇടപെടണം.സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച കോവിഡ് പാക്കേജിൽ കർഷകരെ അവഗണിച്ചത് പ്രതിഷേധാർഹമാണെന്ന് കെ.കെ.രജിഷ് കുറ്റപ്പെടുത്തി. ചെറുകിട നാമമാത്ര കർഷകർ ദുരിതത്തിലാണ്. കോ വിഡ് ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ കർഷകരുടെ ഉൽപ്പന്നങ്ങൾ ശേഖരിക്കാനും, വിതരണം ചെയ്യാനും നടപടി സ്വീകരിക്കണമെന്ന് അദ് ദേഹം ആവശ്വപ്പെട്ടു ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കൃഷിമന്ത്രി വി.എസ്.സുനിൽകുമാറിന് നിവേദനം നൽകിയതായി കെ.കെ.രജീഷ് അറിയിച്ചു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.