നിര്‍ദേശങ്ങള്‍ പാലിക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും.

പേരാമ്പ്ര : സംസ്ഥാനത്ത് കോവിഡ് 19 ലോക് ഡൗണിന്റെ മുന്നാം ദിവസവും പോലീസ് പരിശോധന കര്‍ശനമാക്കി. കഴിഞ്ഞ ദിവസങ്ങളിൽപോലീസ് ബോധവത്കരണവും താക്കീതും മുന്നറിയിപ്പും നല്‍കിയിരുന്നു. നിര്‍ദേശങ്ങള്‍ പാലിക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ ഇനി ശക്തമായ നടപടി സ്വീകരിക്കും.

വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്ക് അധികൃതര്‍ മുന്നോട്ട് പോവുകയാണ്. ഇതിന്റെ ഭാഗമായി പേരാമ്പ്രയിലും, ഗ്രാമപ്രദേശങ്ങളിലും പരിശോധന കള്‍ശനമാക്കും. പട്ടണത്തില്‍ വിവിധ ഇടങ്ങളിലായി പരിശോധന നടക്കുകയാണ്. വടകര നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി അശ്വകുമാര്‍, പേരാമ്പ്ര പൊലീസ് ഇന്‍സ്പക്ടര്‍ കെ. സുമിത്ത് കുമാര്‍, സബ്ബ് ഇന്‍സ്പക്ടര്‍ പി.കെ. റഊഫ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്.

വാഹനങ്ങളിലെത്തുന്നവരില്‍ മിക്കവരും കളവ് പറയുന്നതായ് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും എല്ലാവരും ആശുപത്രിയിലേക്കെന്നും മരുന്ന് വാങ്ങാനെന്നുമൊക്കെ പറഞ്ഞാണ് ഇറങ്ങുന്നതെന്നും, ചില വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. 5 മണിക്ക് ശേഷം പരിശോധന പൂര്‍ണ്ണമായും കര്‍ശനമാക്കും.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.