നിര്‍ഭയ കേസ് പ്രതികളെ തൂക്കിലേറ്റി

സന്ദീപ് ഗോയൽ മുകേഷ് (31), പവൻ ഗുപ്ത (24), വിനയ് ശർമ (25), അക്ഷയ് കുമാർ സിംഗ് (33)

ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതികളായ നാലുപേരെയും ഇന്ന് പുലർച്ചെ 5.30ന് തീഹാര്‍ ജയിലില്‍ തൂക്കിലേറ്റി. നിശ്ചയിച്ച സമയത്താണ് ശിക്ഷ നടപ്പിലാക്കിയത്. സന്ദീപ് ഗോയൽ മുകേഷ് (31), പവൻ ഗുപ്ത (24), വിനയ് ശർമ (25), അക്ഷയ് കുമാർ സിംഗ് (33) എന്നീ പ്രതികളെയാണ് തൂക്കിലേറ്റിയത്.

2012 ഡിസംബര്‍ 16 നാണ് ഡല്‍ഹിയില്‍ ഓടുന്ന ബസ്സില്‍ വെച്ച് പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായത്. പെണ്‍കുട്ടി മരണത്തിനു കീഴടങ്ങിയെങ്കിലും രാജ്യത്ത് വലിയ പ്രക്ഷോഭങ്ങള്‍ക്കും സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയാനുള്ള നിയമ നിര്‍മ്മാണങ്ങള്‍ക്കും സംഭവം വഴിവെച്ചു. രാജ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവത്തില്‍ ഇന്ത്യാ ഗേറ്റും രാഷ്ട്രപതി ഭവനും വളഞ്ഞു ഇതുവരെ കാണാത്ത പ്രതിഷേധത്തിനും രാജ്യം സാക്ഷ്യം വഹിച്ചു.

2012 ഡിസംബര്‍ 29 നാണ് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങിയത്. പ്രതികളായ ആറുപേരെയും പൊലിസ് അറസ്റ്റ് ചെയ്തു. 9 മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പറഞ്ഞ സാകേതിലെ അതിവേഗ കോടതി കേസിലെ നാലു പ്രതികള്‍ക്കും വധശിക്ഷ വിധിച്ചു. മുഖ്യപ്രതി രാംസിംഗ് തിഹാര്‍ ജയിലില്‍ വെച്ച് മരിച്ചിരുന്നു. പ്രായ പൂര്‍ത്തിയാകാത്ത പ്രതി ദുര്‍ഗുണ പരിഹാര പാഠശാലയിലുമായി.6.15 ഓടെ കഴുമരത്തില്‍ നിന്ന് മൃതദേഹങ്ങള്‍ മാറ്റി. രാവിലെ 8.30ന് പോസ്റ്റുമോര്‍ട്ടം നടപടികള്‍ നടക്കും. വലിയ ആള്‍ക്കൂട്ടമാണ് ശിക്ഷാ സമയത്ത് തിഹാര്‍ ജയിലിന് മുന്നിലുണ്ടായിരുന്നത്. ശിക്ഷ നടപ്പാക്കിയതോടെ വലിയ ആഹ്ലാദപ്രകടനമാണ് ജയിലിന് മുന്നില്‍ നടന്നത്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.