വേണുഗോപാല്‍ പേരാമ്പ്രയുടെ “ഭാവോന്മിഷിതന്‍ ” പ്രകാശനം ചെയ്തു.

ടി.പി. രാജീവന്‍ എഴുത്തുകാരനും ചലച്ചിത്ര സംവിധായകനുമായ ഉണ്ണികൃഷ്ണന്‍ ആവളക്ക് നൽകി പുസ്തക പ്രകാശനം നിർവഹിക്കുന്നു.

കോഴിക്കോട്: : യുവ എഴുത്തുകാരൻ വേണുഗോപാല്‍ പേരാമ്പ്രയുടെ കഥാസമാഹാരമായ “ഭാവോന്മിഷിതന്‍ ” പേരാമ്പ്രയിൽ പ്രകാശനം ചെയ്തു. നോവലിസ്റ്റും കവിയുമായ ടി.പി. രാജീവന്‍ ,എഴുത്തുകാരനും ചലച്ചിത്ര സംവിധായകനുമായ ഉണ്ണികൃഷ്ണന്‍ ആവളക്ക് നൽകിയാണ് പുസ്തക പ്രകാശനം നിർവഹിച്ചത് ‘

സ്റ്റേജ് പേരാമ്പ്രയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ചടങ്ങില്‍ സ്റ്റേജ് പ്രസിഡന്റ് രാജന്‍ കുട്ടമ്പത്ത് അധ്യക്ഷത വഹിച്ചു. ഡോ. പി. സോമനാഥന്‍ പുസ്തകം പരിചയപ്പെടുത്തി. വൈലോപ്പിള്ളി പുരസ്‌കാരം നേടിയ കുമാരി അപര്‍ണ ചിത്രകത്തെ ചടങ്ങില്‍ ആദരിച്ചു. തങ്കമ്മ മാത്യു, ഷാനവാസ് കൈവേലി, ബലഭദ്രന്‍, സചിത്രന്‍, എം.വി രാജീവന്‍, വി.എം അഷ്‌റഫ്, ഇബ്രാഹിം ചേനോളി, കെ.പി. രാമദാസന്‍ എന്നിവര്‍ പ്രസംഗിച്ചു.

തുടര്‍ന്ന് നടന്ന കവി സമ്മേളനം പി.ആര്‍. രതീഷ് ഉദ്ഘാടനം ചെയ്തു. ബൈജു ആവള, മധുസൂദനന്‍ ചെറുക്കാട്, ടി. റജി, അഷ്‌റഫ് കല്ലാട്, ബിന്ദു സചിത്രന്‍, ബക്കര്‍ കല്ലാട്, ശ്രീജിഷ് ചെമ്മരന്‍, ഗംഗാധരന്‍ കൂത്താളി, എം. സിനി, എം.ഇ. ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ കവിതകള്‍ അവതരിപ്പിച്ചു. മജീഷ് കാരയാടിന്റെ നാടന്‍പാട്ടും അരങ്ങേറി.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.