കുടുംബ മാഗസീൻ ശ്രദ്ധയമാവുന്നു

മലപ്പുറം:കുരുന്നുകളും കുടുംബവും അക്ഷരം നിരത്തിയപ്പോൾ

മലപ്പുറം:കുരുന്നുകളും കുടുംബവും അക്ഷരം നിരത്തിയപ്പോൾ വെളിച്ചം കണ്ടത് മുന്നൂറ് കുടുംബ മാഗസീനുകൾ. മലപ്പുറം ജില്ലയിലെ കോട്ടക്കൽ നഗരസഭയിൽ പ്രവർത്തിക്കുന്ന എ.എം.എൽ.പി സ്കൂൾ വില്ലൂരിലെ വിദ്യാരംഗം കലാസാഹിത്യ വേദിയാണ് വേറിട്ട പദ്ധതി അവതരിപ്പിച്ചത്. സ്കൂളിലെ എൽ.കെ. ജി ക്ലാസ് മുതൽ നാലാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളും അവരുടെ കുടുംബവും ചേർന്ന് കഥകൾ ,കവിതകൾ, യാത്ര വിവരണങ്ങൾ, ലേഖനങ്ങൾ ,അനുഭവ കുറിപ്പുകൾ ,വീടിനടുത്തുള്ള സാംസ്കാരിക സാമൂഹിക പ്രവർത്തകരുടെ ആശംസകൾ എല്ലാ ചേർത്താണ് മാഗസീനുകൾ അണിയിച്ചൊരുക്കിയത്.കൂട് ,ഓല പീപ്പി, ആദ്യാക്ഷരം ,പുലരി, വേഴാമ്പൽ’ കളിവീട്, മരുപ്പച്ച
ശലഭങ്ങൾ ,മയിൽപ്പീലി തുടങ്ങി മുന്നൂറു പേരുകളിലാണ് പുസ്തകങ്ങൾ തയ്യാറായത്. മാഗസീനിന്റെ പ്രകാശനം കഥാകൃത്തും മാധ്യമ പ്രവർത്തകനുമായ രമേശ് ആതവനാട് പ്രകാശനം ചെയ്തു.മുരളീധരൻ കൊലത്ത് മുഖ്യഅതിഥി ആയിരുന്നു. പി.ടി.എ പ്രസിഡണ്ട് പി.പി അനീഷ് ബാബു അധ്യക്ഷം വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ ടി.സി സിദിൻ സ്വാഗതവും
ടി സുമയ്യബി നന്ദിയും പറഞ്ഞു.വാർട് കൗൺസിലർ ടി.പി സുബൈർ,എം.കെ മുഹമ്മദ് അഷ്റഫ് മാസ്റ്റർ, കബീർ പട്ടാമ്പി, എം മുഹമ്മദ് ഷെരീഫ് മാസ്റ്റർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.