ഗ്രാമപഞ്ചായത്ത് കല്യാണമണ്ഡപം: അമിത വാടക പിന്‍വലിക്കണം യൂത്ത് ലീഗ്

പേരാമ്പ്ര : പേരാമ്പ്ര ഗ്രാമപഞ്ചായത്ത് നിര്‍മ്മിച്ച കല്യാണമണ്ഡപത്തിന്റെയും ഓഡിറ്റോറിയത്തിന്റെയും വാടക സാധാരണക്കാരന് താങ്ങാവുന്നതിനും അപ്പുറമാണെന്നും, നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന വാടക പ്രകാരം ഓഡിറ്റോറിയം നടത്തിപ്പിന് ലേലം ചെയ്തു കൊടുക്കുന്ന പക്ഷം മറ്റ് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ജനങ്ങളെ ചൂഷണം ചെയ്യാന്‍ അവസരം ഒരുക്കുമെന്നും പേരാമ്പ്ര പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി അഭിപ്രായപ്പെട്ടു.

വിവാഹത്തിന് ഹാള്‍ ലഭിക്കണമെങ്കില്‍ ഒരു ദിവസത്തിന് എഴുപതിനായിരം രൂപയോളം നല്‍കുന്ന രീതിയിലാണ് നിലവില്‍ നിരക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. 40,000 രൂപ നിരക്കില്‍ ഇപ്പോള്‍ പേരാമ്പ്രയില്‍ വിവാഹ ഹാള്‍ ലഭിക്കുന്നുണ്ട്. ഗ്രാമപഞ്ചായത്ത് ഹാളിന് 70000 രൂപയും അതിനു മുകളിലും ആവശ്യപ്പെടുന്ന പക്ഷം നിലവിലുള്ള ഹാളിന് വാടക വര്‍ദ്ധിപ്പിക്കാന്‍ കാരണമാവും. സ്വന്തം വീട്ടില്‍ സൗകര്യമില്ലാത്ത സാധാരണക്കാരാണ് കൂടുതലും ഓഡിറ്റോറിയങ്ങളെ ആശ്രയിക്കേണ്ടി വരുന്നത്. ഇത്തരം ആളുകള്‍ക്ക് ആശ്രയമാവേണ്ട ഗ്രാമപഞ്ചായത്ത് സാധാരണക്കാരുടെ നികുതിപ്പണം കൊണ്ട് നിര്‍മ്മിച്ച സ്ഥാപനങ്ങള്‍ സാധാരണക്കാരെ ദ്രോഹിക്കാന്‍ വേണ്ടി ഉപയോഗിക്കുന്നതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും യൂത്ത് ലീഗ് അറിയിച്ചു.

അമിത വാടക നിശ്ചയിച്ചതു കൊണ്ടുതന്നെ ലേല തുകയിലും വന്‍ വര്‍ദ്ധനവ് വരുത്തേണ്ടി വന്നിട്ടുണ്ട്. നിരതദ്രവ്യം ആയി രണ്ടു ലക്ഷം രൂപയും നിക്ഷേപമായി 25 ലക്ഷം രൂപയും ആണ് നല്‍കേണ്ടത്. ലേലംവിളി ആരംഭിക്കുന്നത് തന്നെ ജിഎസ്ടിയും പ്രളയസെസ്സുമടക്കം ഏതാണ്ട് 72 ലക്ഷം രൂപയിലാണ്. ഇത്രയും വന്‍ തുകക്ക് ലേലം വിളിക്കാന്‍ ആളുകള്‍ വന്നില്ലെങ്കില്‍ ഓഡിറ്റോറിയം വാടകക്ക് നല്‍കാന്‍ കഴിയാതാവുകയും വരുമാനം ലഭിക്കാതെ വരികയും ചെയ്യും.

ഈ സാഹചര്യത്തില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ വാടക വര്‍ധിപ്പിച്ചാല്‍ അതിനെ പ്രതിരോധിക്കാന്‍ പറ്റാത്ത അവസ്ഥ വരികയും ചെയ്യും. ഓഡിറ്റോറിയം വാടക സാധാരണക്കാരനു താങ്ങാവുന്ന രീതിയില്‍ പുനര്‍നിര്‍ണയം നടത്തണം. അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്ന് യൂത്ത് ലീഗ് മുന്നറിയിപ്പു നല്‍കി. ആര്‍.കെ. മുഹമ്മദ്, എം.പി സിറാജ്, സികെ. ഹാഫിസ്, ആര്‍.എം നിഷാദ്, അര്‍ഷാദ് എടവരാട്, അമീര്‍ വല്ലാത്ത, നിയാസ് കക്കാട്, പി. ഷക്കീര്‍, ഷംസു മരുതേരി, ആഷിക് അലി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.