കോയമ്പത്തൂരിനടുത്ത് കെ.എസ്.ആര്‍.ടി.സി വോൾവോ ബസ് അപകടത്തില്‍ പെട്ടു, 19 പേര്‍ മരിച്ചു

കോയമ്പത്തൂർ: തമിഴ്നാട്ടിൽ അവിനാശിയിൽ ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി വോൾവോ ബസിൽ കണ്ടെയ്നർ ലോറി ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ 19പേർ മരിച്ചു.

പുലർച്ചെ മൂന്നരയ്ക്കാണ് സംഭവം. കോയമ്പത്തൂരിനടുത്ത് തിരുപ്പൂരിലേക്ക് പ്രവേശിക്കുന്ന അവിനാശിയിൽ വെച്ച് കെ.എസ്.ആർ.ടി.സി അപകടത്തിൽ പെട്ടത്. 10 പേർ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. 26പേർക്ക് ഗുരുതരമായപരിക്കേറ്റു . ബസിന്റെ 12 സീറ്റുകളോളം ഇടിച്ചുതകർന്നു.

മരിച്ചവരിൽ കൃഷ് (29), ജോർദൻ (35), കിരൺകുമാർ (33),ഇഗ്നി റാഫേൽ (39), റോസ്ലി (61) എന്നിവരെ തിരിച്ചറിഞ്ഞു. ടൈൽസുമായി കേരളത്തിൽ നിന്ന് പോയ കണ്ടെയ്നർ ലോറിയാണ് അപകടമുണ്ടാക്കിയത്. കേരള രജിസ്ട്രേഷനിലുള്ള ലോറിയാണ് ഇത്. കെ.എസ്.ആർ.ടി.സി ബസിലെ ഡ്രൈവറും കണ്ടക്ടറും മരിച്ചു. ടി.ഡി. ഗിരീഷ്, ബൈജു എന്നിവരാണ് മരിച്ചതെന്നാണ് വിവരം. പരിക്കേറ്റവരെ അവിനാശി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പരസ്യം

ഇന്നലെ വൈകിട്ടാണ് ബസ് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ടത്. പാലക്കാട്, തൃശ്ശൂർ, എറണാകുളം എന്നിവിടങ്ങളിലേക്ക് റിസർവ് ചെയ്ത യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നത്.

ലോറിയുടെ ടയര്‍ പൊട്ടിയതാണ് അപകടമുണ്ടാകാന്‍ കാരണമെന്ന് സൂചനയുണ്ട്. ടയര്‍ പൊട്ടിയ ലോറി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. അപകടം നടന്നത് നഗരത്തില്‍ നിന്ന് വളരെ അകലെ ആയിരുന്നതിനാലും അര്‍ധ രാത്രിയിലായിരുന്നതിനാലും രക്ഷാപ്രവര്‍ത്തനം വൈകിയാണ് തുടങ്ങിയത്. ആദ്യം തദ്ദേശവാസികളാണ് രക്ഷാപ്രവര്‍ത്തനത്തിനെത്തിയത്. പിന്നീട് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സംഘവും പൊലീസും സ്ഥലത്തെത്തി.

പരുക്കേറ്റവരില്‍ 8 പേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ അവിനാശി ആശുപത്രിയിലും കോയമ്പത്തൂര്‍ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിൽ നിന്നുളള 48 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.