പി പരമേശ്വർജിക്ക് ബിജെപി കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ ശ്രദ്ധാഞ്ജലി…


കോഴിക്കോട്: അന്തരിച്ച പത്മവിഭൂഷൺ ശ്രീ പി പരമേശ്വർജിക്ക് ബി.ജെ.പി കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചു.ബി.ജെ.പി ജില്ലാ അധ്യക്ഷൻ വി.കെ സജീവൻ നയിക്കുന്ന ഏകതായാത്രയുടെ വിജയത്തിനായി മെട്രോ ടവർ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിലാണ് പി.പരമേശ്വർജിക്കും, ജനസംഘം സ്ഥാപകൻ പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായക്കും ശ്രദ്ധാജ്ഞലി അർപ്പിച്ചത്.
ജില്ലാ പ്രസിഡൻ്റ് വി.കെ സജീവൻ അധ്യക്ഷനായ യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡൻ്റ് ചേറ്റൂർ ബാലകൃഷ്ണൻ മാസ്റ്റർ പരമേശ്വർജിയുടെ പ്രവർത്തനങ്ങൾ അനുസ്മരിച്ചു ആദർശത്തിൻ്റെ ആൾരൂപമായ നിസ്വാർത്ഥ സേവകനായിരുന്നു പരമേശ്വർജി എന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാന ഉപാധ്യക്ഷൻ കെ.പി ശ്രീശൻ മാസ്റ്റർ ദീൻദയാൽജിയെ അനുസ്മരിച്ചു.
ജില്ലാ അധ്യക്ഷർ നയിക്കുന്ന ഏകതായാത്ര വിജയിപ്പിക്കുന്നതിനുള്ള ചുമതലകൾ ഭാരവാഹികൾക്ക് വീതിച്ച് നൽകി.സംസ്ഥാന സെക്രട്ടറി ടി.ലീലാവതി, മുൻ ജില്ലാ പ്രസിഡൻ്റ് ടി.പി ജയചന്ദ്രൻ മാസ്റ്റർ, പി.ജിജേന്ദ്രൻ, ടി.ബാലസോമൻ, പി.ഹരിദാസ്, എം രാജീവ് കുമാർ,  ഹരിദാസ്, കെ.വി സുധീർ, രമണീഭായ്, ടി.പി സുരേഷ്, നമ്പിടി നാരായണൻ, ജിഷ ഗിരീഷ്,കെ. രജനീഷ്ബാബു തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.