മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ കരാർ നിയമനം

തിരുവനന്തപുരം:സംസ്ഥാന പട്ടികവർഗ വികസന വകുപ്പിനു കീഴിൽ കേരളത്തിലെ വിവിധ ജില്ലകളിൽ പ്രവർത്തിച്ചുവരുന്ന മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലെ നിലവിൽ ഒഴിവുളള ഹയർ സെക്കൻണ്ടറി സ്‌കൂൾ ടീച്ചർ, ഹൈസ്‌ക്കൂൾ അസിസ്റ്റന്റ്, എൽ.പി/യു.പി. അസിസ്റ്റന്റ് തസ്തികകളിലേയ്ക്കും, 2021-21 അദ്ധ്യയന വർഷം ഉണ്ടായേക്കാവുന്ന അധ്യാപക തസ്തികകളിലേയ്ക്കും കരാർ നിയമനം നടത്തുന്നു. അതാതു സ്‌കൂളുകൾ സ്ഥിതിചെയ്യുന്ന സ്ഥലത്തെ ഐ.റ്റി.ഡി പ്രോജക്ട് ഓഫീസർ/ട്രൈബൽ ഡെവലപ്പ്‌മെന്റ് ആഫീസർ എന്നിവർക്ക് അപേക്ഷ സമർപ്പിക്കണം.

റസിഡൻഷ്യൽ സ്വഭാവമുളളതിനാൽ സ്‌കൂളുകളിൽ താമസിച്ച് പഠിപ്പിക്കുന്നതിന് സമ്മതമുളളവർ മാത്രം അപേക്ഷിച്ചാൽ മതിയാകും. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 15 വരെയാണ.് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നിബന്ധനകൾക്കു വിധേയമായി 2021 മാർച്ച് 31 വരെയാണ് കരാർ നിയമനം. കരാർ കാലാവധിക്കുളളിൽ ബന്ധപ്പെട്ട വകുപ്പുകളിൽ സ്ഥിരാധ്യാപകരെ നിയമിക്കുന്ന പക്ഷം കരാർ സ്വമേധയാ റദ്ദാവും. നിയമനം ലഭിച്ച സ്‌കൂളുകളിൽ നിന്നും മറ്റ് മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലേയ്ക്ക് സ്ഥലംമാറ്റം അനുവദനീയമല്ല. ഹയർസെക്കന്ററി സ്‌കൂൾ ടീച്ചറിന് 35300 രൂപയും, ഹൈസ്‌ക്കൂൾ അസിസ്റ്റന്റിന് 31920 രൂപയും, പി.ഡി. ടീച്ചറിന് 27550 രൂപയും പ്രതിമാസ വേതനമായി ലഭിക്കും.

ഒഴിവുളള സ്‌കൂളുകളും ബന്ധപ്പെടേണ്ട ഓഫീസും ഫോൺ നമ്പരും ചുവടെ ചേർക്കുന്നു.
മോഡൽ റസിഡൻഷ്യൽ സ്‌കൂൾ കട്ടേല (ഐ.റ്റി.ഡി.പി – നെടുമങ്ങാട്, 0472-2812557), മോഡൽ റസിഡൻഷ്യൽ സ്‌കൂൾ കുളത്തൂപ്പുഴ ( ട്രൈബൽ ഡെവലപ്പ്‌മെന്റ് ഓഫീസർ, പുനലൂർ, 0475-2222353), മോഡൽ റസിഡൻഷ്യൽ സ്‌കൂൾ വടശ്ശേരിക്കര (ട്രൈബൽ ഡെവലപ്പ്‌മെന്റ് ഓഫീസർ, റാന്നി, 04735- 227703), മോഡൽ റസിഡൻഷ്യൽ സ്‌കൂൾ ഇടുക്കി (ഐ.റ്റി.ഡി.പി – ഇടുക്കി, 04862-222399), മോഡൽ റസിഡൻഷ്യൽ സ്‌കൂൾ മൂന്നാർ (ഐ.റ്റി.ഡി.പി – ഇടുക്കി, 04862-222399) മോഡൽ റസിഡൻഷ്യൽ സ്‌കൂൾ അട്ടപ്പാടി (ഐ.റ്റി.ഡി.പി – അട്ടപ്പാടി, 04924-254223), മോഡൽ റസിഡൻഷ്യൽ സ്‌കൂൾ മലമ്പുഴ  (ട്രൈബൽ ഡെവലപ്പ്‌മെന്റ് ഓഫീസർ, പാലക്കാട്, 0491-2505383), മോഡൽ റസിഡൻഷ്യൽ സ്‌കൂൾ നിലമ്പൂർ (ഐ.റ്റി.ഡി.പി – നിലമ്പൂർ 04931-220315), മോഡൽ റസിഡൻഷ്യൽ സ്‌കൂൾ ഏറ്റുമാനൂർ (ഐ.റ്റി.ഡി.പി – കാഞ്ഞിരപ്പിള്ളി, 04828-202751), മോഡൽ റസിഡൻഷ്യൽ സ്‌കൂൾ പൂക്കോട് (ഐ.റ്റി.ഡി.പി – വയനാട്, 04936-202232), മോഡൽ റസിഡൻഷ്യൽ സ്‌കൂൾ കണിയാമ്പറ്റ(ഐ.റ്റി.ഡി.പി – വയനാട്, 04936-202232),  മോഡൽ റസിഡൻഷ്യൽ സ്‌കൂൾ നൂൽപ്പുഴ (ട്രൈബൽ ഡെവലപ്പ്‌മെന്റ് ഓഫീസർ, സുൽത്താൻബത്തേരി, വയനാട്, 04936-221074), മോഡൽ റസിഡൻഷ്യൽ സ്‌കൂൾ നല്ലൂർനാട് (ട്രൈബൽ ഡെവലപ്പ്‌മെന്റ് ഓഫീസർ, മാനന്തവാടി, 04935-240210), ആശ്രമം സ്‌കൂൾ തിരുനെല്ലി (ട്രൈബൽ ഡെവലപ്പ്‌മെന്റ് ഓഫീസർ, മാനന്തവാടി, 04935-240210), മോഡൽ റസിഡൻഷ്യൽ സ്‌കൂൾ കണ്ണൂർ (ഐ.റ്റി.ഡി.പി കണ്ണൂർ, 04972-700357), മോഡൽ റസിഡൻഷ്യൽ സ്‌കൂൾ കാസർകോട് (ട്രൈബൽ ഡെവലപ്പ്‌മെന്റ് ഓഫീസർ, കാസർകോട്, 04994-255466), മോഡൽ റസിഡൻഷ്യൽ സ്‌കൂൾ ചാലക്കുടി (ട്രൈബൽ ഡെവലപ്പ്‌മെന്റ് ഓഫീസർ, ചാലക്കുടി 0480-2706100).

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.