കൊറോണ: വിദ്യാർത്ഥികൾക്കുള്ള മാർഗ നിർദേശങ്ങൾ പുറത്തിറക്കി

തിരുവനന്തപുരം:കേരളത്തിൽ നോവൽ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായുള്ള ആരോഗ്യ മാർഗ നിർദേശങ്ങൾ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. കൊറോണ ബാധിത പ്രദേശങ്ങളിൽ നിന്നും വന്നവരും അവരുമായി സമ്പർക്കം പുലർത്തുന്നവരും ആശുപത്രികളിലും വീടുകളിലുമായി നിരീക്ഷണത്തിലാണ്. ഇത്തരം കുടുംബങ്ങളിൽ നിന്നും സ്‌കൂളിൽ പോകുന്ന കുട്ടികളും ജീവനക്കാരുമുണ്ടാകാം. അവരുടേയും സ്‌കൂളിലെ മറ്റ് കുട്ടികളുടേയും ജീവനക്കാരുടേയും സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ട മാർഗ നിർദ്ദേശങ്ങൾ വിദ്യാഭ്യാസ വകുപ്പിന് കൈമാറിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ചൈനയിലെ വുഹാൻ തുടങ്ങിയ കൊറോണ ബാധിത പ്രദേശങ്ങളിൽ നിന്നും വന്നവരുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികളോ അദ്ധ്യാപകരോ മറ്റ് ജീവനക്കാരോ സ്‌കൂളിൽ പോകാൻ പാടില്ല. മടങ്ങിയെത്തിയവരുമായി ബന്ധപ്പെട്ട തീയതി മുതൽ 28 ദിവസം അവർ വീട്ടിലെ നിരീക്ഷണത്തിൽ കഴിയണം. ഇവർക്കാർക്കെങ്കിലും രോഗ ലക്ഷണങ്ങൾ കണ്ടാൽ പ്രത്യേക ചികിത്സാ സൗകര്യമുള്ള മെഡിക്കൽ കോളേജ് ആശുപത്രിയിലേയോ ജില്ല, ജനറൽ ആശുപത്രികളിലേയോ ബന്ധപ്പെട്ട ഓഫീസറുമായി ബന്ധപ്പെടണം.

ഏതെങ്കിലും കുടുംബങ്ങൾ അവരുടെ ബന്ധുക്കളിൽ ആരെങ്കിലും ആ പ്രദേശത്ത് നിന്നും മടങ്ങിവരുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ സ്‌കൂളിൽ പോകുന്ന കുട്ടികളെ മറ്റ് ബന്ധുക്കളുടെ വീടുകളിലേക്ക് മാറ്റണം.  അതിലൂടെ നിരീക്ഷണം ഒഴിവാക്കണം.
വുഹാനിൽ നിന്നും മടങ്ങിയെത്തിയയാളുമായി ഇടപെടലുകളൊന്നും ഉണ്ടായിട്ടില്ലെങ്കിൽ മറ്റൊരു വീട്ടിൽ ബന്ധുവിനൊപ്പം താമസിക്കാനും സ്‌കൂളിൽ പോകാനും കഴിയും. കൊറോണ സ്ഥിരീകരിച്ചയാളുമായി അടുത്ത ബന്ധമുള്ളവർ നിർബന്ധമായും വീട്ടിൽ നിരീക്ഷണത്തിൽ കഴിയണം.

പനി, ജലദോഷം, ശ്വാസകോശ സംബന്ധമായ അണുബാധകൾ എന്നിവയുള്ളവർ മൂന്നു ദിവസത്തേക്ക് അല്ലെങ്കിൽ രോഗലക്ഷണങ്ങൾ കുറയുന്നതുവരെ സ്‌കൂളിൽ എത്തുന്നില്ലെന്ന് ഉറപ്പുവരുത്തുക. ആവശ്യമെങ്കിൽ ഒരു ഡോക്ടറുടെ ഉപദേശവും തേടണം. എല്ലാ തിങ്കളാഴ്ചകളിലും നോവൽ കൊറോണ വൈറസ് പ്രതിരോധത്തെക്കുറിച്ചുള്ള അവബോധ ക്ലാസുകൾ സ്‌കൂളുകളിൽ നടത്തണം.  പരീക്ഷാ സംബന്ധമായി കുട്ടികൾക്കുണ്ടാകുന്ന ആശങ്കകൾ പരിഹരിക്കാൻ വിദ്യാഭ്യാസ വകുപ്പ് സമയബന്ധിതമായി നിർദേശങ്ങൾ നൽകും.

എന്തെങ്കിലും സംശയമുണ്ടെങ്കിൽ ദിശ ഹെൽപ് ലൈൻ 1056, 0471 255 2056 എന്നീ നമ്പരുകളിൽ 24 മണിക്കൂറും വിളിക്കാം.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.