കെ.സി.ഗോപാലൻ മാസ്റ്റർ ചരമദിനം ആചരിച്ചു.

ചെറുവണ്ണൂർ അങ്ങാടിയിൽ നടന്ന പൊതുയോഗം ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രൻ ഉത്ഘാടനം ചെയ്യുന്നു.

ചെറുവണ്ണൂർ:പ്രമുഖ സോഷ്യലിസ്റ്റും ജനതാദൾ നേതാവും കലാ സാംസ്കാരിക രംഗത്തെ നിറസാനിധ്യവുമായിരുന്ന കെ.സി.ഗോപാലൻ മാസ്റ്ററുടെ ചരമദിനം എൽ.ജെ.ഡി ചെറുവണ്ണൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.കാലത്ത് വീട്ടുവളപ്പിലുള്ള ശവകുടീരത്തിൽ പുഷ്പാർച്ചന നടന്നു. തുടർന്ന് ചെറുവണ്ണൂർ അങ്ങാടിയിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു . ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രൻ ഉത്ഘാടനം ചെയ്തു.
മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര സമരം നാടകമായിരുന്നെന്ന ബി.ജെ.പി.നേതാവിന്റെ പ്രസ്താവന ഒറ്റപ്പെട്ട സംഭവമല്ലെന്നും സ്വാതന്ത്ര്യ സമരത്തിൽ യാതൊരു പങ്കും വഹിക്കാത്ത ആർ.എസ്.എസിന് ഇങ്ങനെ തോന്നുന്നതിൽ അൽഭുതപ്പെടാനില്ലെന്നും മനയത്ത് ചന്ദ്രൻ പറഞ്ഞു. ആഭ്യന്തര അസ്വസ്ഥതകളും തൊഴിലില്ലായ്മയും ഇന്ത്യൻ ജനതയുടെ സന്തോഷത്തിന് മങ്ങലേൽപ്പിച്ചു എന്ന ഐക്യരാഷ്ട്രസഭയുടെ സസ്റ്റെയിനബിൾ ഡവലപ്പ്മെന്റ് സൊല്യൂഷൻസ് നെറ്റ് വർക്ക് കണ്ടെത്തിയത് ഭീതി പടർത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
കെ.രാജൻ അദ്ധ്യക്ഷത വഹിച്ചു.അനുസ്മരണ പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിന്റെ സുവർണ്ണ ജൂബിലി അവാർഡ് ‘ജേതാവും റിട്ടയർമെന്റിന് ശേഷം ഉന്നത വിദ്യാഭ്യാസം നേടിയ കെ.എസ്.ഇ.ബി എക്സിക്യുട്ടീവ് എഞ്ചിനിയറുമായ പാച്ചർ അമ്പാട്ടിനെ ആദരിച്ചു.സംസ്ഥാന സെക്രട്ടറി എൻ.കെ.വത്സൻ, എം പി ശിവാനന്ദൻ, വിസ്മയ മുരളീധരൻ, കെ.സജീവൻ മാസ്റ്റർ, കൊയിലോത്ത് ശ്രീധരൻ, സി.സുജിത്ത്, കെ.വി.ബാലൻ, പി.മോനിഷ, കെ.അപ്പുക്കുട്ടി മാസ്റ്റർ, രമാദേവി നാഗത്ത്, എന്നിവർ സംസാരിച്ചു.നരേഷ് .ടി പി നന്ദിയും രേഖപ്പെടുത്തി

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.