ആശങ്കകൾ മാറ്റിവെച്ച് മംഗല്യപരിപാടി വിജയിപ്പിക്കുക – ഡോ.എം.കെ.മുനീർ

അത്തോളിയിൽ നടക്കുന്ന സുവർണ്ണ മുദ്രസ്വാഗതസംഘം കൺവെൻഷൻ ഡോ.എം.കെ.മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.


അത്തോളി: സുരക്ഷിതമായൊരു പ്രസ്ഥാനത്തിന്റെ പിൻബലവും നേതൃത്വവും മറ്റുള്ളവരുടെ പിന്തുണയും നമുക്കുള്ളത് കൊണ്ട് പൗരത്വ നിയമ വിഷയത്തിലെ ആശങ്കകൾ മാറ്റിവെച്ച് സുവർണ്ണ മുദ്ര മംഗല്യപരിപാടി വിജയിപ്പിക്കാൻ കർമ്മരംഗത്തിറങ്ങണമെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ.മുനീർ എം.എൽ.എ പറഞ്ഞു. ഷാർജ കെ.എം.സി.സി ജില്ലാ കമ്മിറ്റി ഫിബ്രവരി 2ന് അത്തോളിയിൽ നടത്തുന്ന സുവർണ്ണ മുദ്ര 2020 സ്വാഗത സംഘം കൺവെൻഷൻ അത്തോളിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഇത്ര ആളുകൾ പോകുന്നതിന് പകരം രണ്ടാളെ നമുക്ക് ഇവിടെ നിന്ന് അയച്ചാൽ മതി. ആ രണ്ടാൾ പോയി കഴിഞ്ഞാൽ ബാക്കിയുള്ളവർക്ക് ഇവിടെ സ്വസ്തമായി ജീവിക്കാം. അതിനെന്ത് പണിയുണ്ടെന്നാണ് നമുക്കിപ്പോൾ ആലോചിക്കാനുള്ളത്.സി.എ.എ നിയമം പിൻവലിക്കുന്നതു വരെ സമരങ്ങൾ അവസാനിക്കില്ലെന്നും അത് പിൻവലിച്ചാൽ മാത്രമേ അടർക്കളത്തിൽ നിന്നും നാം പിൻമാറൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വാഗതസംഘം ചെയർമാൻ നാസർ എസ്റ്റേറ്റ് മുക്ക് അധ്യക്ഷത വഹിച്ചു.മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റ് എസ്.പി കുഞ്ഞമ്മദ് മുഖ്യ പ്രഭാഷണം നടത്തി.റഷീദ് വെങ്ങളം, വി.കെ.സി ഉമ്മർ മൗലവി, മലയിൽ അബ്ദുല്ലക്കോയ, സാജിദ് നടുവണ്ണൂർ, എം.സി ഉമ്മർ, വി.എം സുരേഷ് ബാബു, ഖദീജ ടീച്ചർ, ബി.വി ഷെറീന, സൗദ ഹസ്സൻ, ഷാഹുൽ ഹമീദ് നടുവണ്ണൂർ, സൂപ്പി തിരുവള്ളൂർ, കെ.അഹമ്മദ് കോയ മാസ്റ്റർ, നസീർ കുനിയിൽ, എ.എം സരിത, ടി.ഹാഷിം, എ.കെ അഷ്റഫ് അത്തോളി, കെ.ഉസ്മാൻ മാസ്റ്റർ, നസീറഹസീബ് സംസാരിച്ചു. അഷ്റഫ് നാറാത്ത് ഗാനമാലപിച്ചു.ജനറൽ കൺവീനർ കെ.എ.കെ ഷെമീർ സ്വാഗതവും ട്രഷറർ സാജിദ് കോരോത്ത് നന്ദിയും പറഞ്ഞു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.